കൊച്ചി: നടന്‍ മോഹന്‍ലാലിനെ സോഷ്യല്‍മീഡിയയിലൂടെ അപമാനിച്ച യുവാവ് പൊലീസ് കസ്റ്റഡിയില്‍. തൃശൂര്‍ പെരുമ്പിലാവ് സ്വദേശി നസീഹ് അഷ്‌റഫാണ് പിടിയിലാണ്. നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി.
നേരത്തെ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകരെയും വിമര്‍ശിച്ചും വെല്ലുവിളിച്ചും നസീഹ് വീഡിയോയില്‍ സംസാരിച്ചിരുന്നു. അതിനുശേഷം ക്ഷമാപണവും നടത്തിയിരുന്നു.
കഴിഞ്ഞ ദിവസമാണ് ഇയാള്‍ പരാതിക്ക് അടിസ്ഥാനമായ വീഡിയോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ആന്റണി പെരുമ്പാവൂരിന്റെ പഴയ സുഹൃത്താണ് താനെന്നും പെരുമ്പാവൂരില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ക്കായി ആന്റണി പെണ്‍വാണിഭ ക്യാമ്പുകള്‍ നടത്തുന്നുണ്ടെന്നും വീഡിയോയില്‍ ഇയാള്‍ ആരോപിച്ചിരുന്നു. നടിമാരെ അപകീര്‍ത്തിപ്പെടുത്തുന്ന മറ്റൊരു വീഡിയോയും ഇയാള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here