എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ക്ക് ഇന്ന് തുടക്കം; 13.59 ലക്ഷം വിദ്യാര്‍ഥികള്‍ പരീക്ഷാ ഹാളിലേക്ക്; ക്രമകേടുകള്‍ തടയാന്‍ കര്‍ശനനിരീക്ഷണം

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ക്ക് ഇന്ന തുടക്കം. ഉച്ചക്ക് 1.45നാണ് എസ്എസ്എല്‍സി പരീക്ഷ ആരംഭിക്കുന്നത്. 4,55,906 വിദ്യാര്‍ഥികളാണ് റെഗുലര്‍ വിഭാഗത്തിലുള്ളത്. 2,588 പേര്‍ പ്രൈവറ്റ് വിഭാഗത്തിലും പരീക്ഷ എഴുതും.

2,933 കേന്ദ്രങ്ങളിലാണ് പരീക്ഷ നടക്കുന്നത്. ലക്ഷദ്വീപിലെ ഒമ്പത് കേന്ദ്രങ്ങളില്‍ 1,321 വിദ്യാര്‍ഥികളും ഗള്‍ഫിലെ ഒമ്പത് കേന്ദ്രങ്ങളില്‍ 515 വിദ്യാര്‍ഥികളും പരീക്ഷ എഴുതും. 27 വരെയാണ് എസ്എസ്എല്‍സി പരീക്ഷ.

രാവിലെ 10നാണ് ഹയര്‍ സെക്കന്‍ഡറി പരീക്ഷ ആരംഭിക്കുന്നത്. 4,61,230 ഒന്നാംവര്‍ഷ വിദ്യാര്‍ഥികളും 4,42,434 പേര്‍ രണ്ടാം വര്‍ഷ പരീക്ഷയും എഴുതും. 2050 കേന്ദ്രങ്ങളുണ്ട്. ഗള്‍ഫ് മേഖലയില്‍ എട്ടും മാഹിയില്‍ മൂന്നും ലക്ഷദ്വീപില്‍ ഒമ്പതും കേന്ദ്രങ്ങളില്‍ പരീക്ഷ നടക്കും. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറിയില്‍ 29,996 ഒന്നാംവര്‍ഷ വിദ്യാര്‍ഥികളും 29,444 പേര്‍ രണ്ടാം വര്‍ഷ പരീക്ഷയും എഴുതും. മാര്‍ച്ച് 28നാണ് ഹയര്‍ സെക്കന്‍ഡറി, വിഎച്ച്എസ്ഇ പരീക്ഷകള്‍ അവസാനിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News