ദില്ലി: ഉത്തര്‍പ്രദേശിലെ താക്കൂര്‍ഗഞ്ചില്‍ ഭീകരനും എടിഎസും തമ്മില്‍ നടന്ന വെടിവെപ്പ് 12 മണിക്കൂറുകള്‍ക്ക് ശേഷം പുലര്‍ച്ചെ മൂന്നുമണിയോടെ അവസാനിച്ചു. ആയുധങ്ങളുമായി ഒഴിഞ്ഞവീട്ടിനുള്ളില്‍ കയറിയത് ഒരാള്‍ മാത്രമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഇയാള്‍ക്ക് ഇസ്ലാലാമിക് സ്റ്റേറ്റുമായി ബന്ധമുള്ളതായി സംശയിക്കുന്നുവെന്ന് പൊലീസ് മേധാവി ദല്‍ജിത് ചൗധരി പറഞ്ഞു. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഹാജി കോളനിപ്രദേശത്തെ വീട്ടിലാണ് ഭീകരന്‍ കയറിപ്പറ്റിയത്. വിവരമറിഞ്ഞെത്തിയ പൊലീസിനു നേര്‍ക്ക് ഇയാള്‍ വെടിവയ്ക്കുകയായിരുന്നു. ഭീകരരില്‍ ഒരാളെ കാണ്‍പൂരില്‍നിന്ന് നേരത്തെ അറസ്റ്റു ചെയ്തിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here