കൊച്ചി: മോഹന്‍ലാലിനെയും നടിമാരെയും സോഷ്യല്‍മീഡിയയിലൂടെ അപമാനിച്ചെന്ന പരാതിയില്‍ കസ്റ്റഡിയിലെടുത്ത യുവാവിനെ തൃശൂര്‍ മാനസികാരോഗ്യകേന്ദ്രത്തിലേക്ക് മാറ്റി. തൃശൂര്‍ പെരുമ്പിലാവ് സ്വദേശി നസീഹ് അഷ്‌റഫിനെയാണ് പൈങ്കുളം മാനസികാരോഗ്യകേന്ദ്രത്തിലേക്ക് മാറ്റിയത്.
യുവാവിന് മാനസിക വിഭ്രാന്തിയുണ്ടെന്ന സര്‍ട്ടിഫിക്കറ്റ് ബന്ധുക്കള്‍ പൊലീസിന് കൈമാറിയിരുന്നു. തുടര്‍ന്ന് ജാമ്യത്തില്‍ വിട്ട യുവാവിനെ ബന്ധുക്കള്‍ തന്നെയാണ് പൈങ്കുളത്തെ ആശുപത്രിയിലേക്ക് മാറ്റിയത്. പരസ്പര ബന്ധമില്ലാതെയാണ് നസീഹ് പൊലീസ് സ്റ്റേഷനിലും സംസാരിച്ചതെന്ന് ഉദ്യോഗസ്ഥരും സാക്ഷ്യപ്പെടുത്തുന്നു.
മോഹന്‍ലാലും നിര്‍മാതാവ് ആന്റണി പെരുമ്പാവൂരും ഇതരസംസ്ഥാന തൊഴിലാളികള്‍ക്കായി പെണ്‍വാണിഭ കേന്ദ്രങ്ങള്‍ നടത്തുന്നുണ്ടെന്ന് യുവാവ് ആരോപിച്ചിരുന്നു. ഇതിനെതിരെ ആന്റണി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് യുവാവിനെ കസ്റ്റഡിയിലെടുത്തത്. നടിമാരെ അപകീര്‍ത്തിപ്പെടുത്തുന്ന മറ്റൊരു വീഡിയോയും ഇയാള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
നേരത്തെ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകരെയും വിമര്‍ശിച്ചും വെല്ലുവിളിച്ചും നസീഹ് വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. വിമര്‍ശനങ്ങള്‍ രൂക്ഷമായതോടെ അതിനുശേഷം ക്ഷമാപണവും നടത്തിയിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here