കൊക്കകോളയും പെപ്‌സിയും ബഹിഷ്‌കരിച്ച് കേരളത്തിലെ വ്യാപാരികളും; തീരുമാനം അടുത്ത ചൊവ്വാഴ്ച മുതല്‍ പ്രാബല്യത്തില്‍; തീരുമാനത്തെ സ്വാഗതം ചെയ്ത് സോഷ്യല്‍മീഡിയ

കോഴിക്കോട്: തമിഴ്‌നാടിന് പിന്നാലെ, കൊക്കകോളയുടെയും പെപ്‌സിയുടെയും വില്‍പ്പന നിര്‍ത്താന്‍ കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ തീരുമാനം. അടുത്ത ചൊവ്വാഴ്ച മുതല്‍ സംസ്ഥാനത്തെ കടകളില്‍ കൊക്കകോളയും പെപ്‌സിയും ഉണ്ടാകില്ലെന്ന് വ്യാപാരി വ്യവസായി അറിയിച്ചു. ഏഴുലക്ഷം വ്യാപാരികളാണ് തീരുമാനത്തിന് പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നത്.

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി പിന്തുണ തേടുമെന്നും വ്യാപാരി വ്യവസായി സംസ്ഥാന പ്രസിഡന്റ് ടി നസ്‌റുദ്ദീന്‍ പറഞ്ഞു. വ്യാപാരികളുടെ അഖിലേന്ത്യാ സംഘടനയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. കോളയ്ക്കു പകരം കടകളില്‍ നാടന്‍ പാനീയങ്ങളും കരിക്കും വില്‍ക്കുമെന്നും നസ്‌റുദ്ദീന്‍ പറഞ്ഞു.

കടുത്ത വരള്‍ച്ചയില്‍ ജനം കുടിവെള്ളത്തിനായി ബുദ്ധിമുട്ടുമ്പോള്‍, ജലം ഊറ്റിയെടുത്ത് അനാരോഗ്യകരമായ ശീതള പാനീയങ്ങള്‍ നിര്‍മിക്കുന്നത് തടയുകയെന്ന ലക്ഷ്യത്തോടെയാണ് വ്യാപാരികളുടെ ബഹിഷ്‌കരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News