ആലുവയില്‍ മൂന്നും ഏഴും വയസുള്ള പെണ്‍കുട്ടികളെ അയല്‍വാസി പീഡിപ്പിച്ചു; പ്രതി കുട്ടികളുടെ കുടുംബവുമായി അടുത്തബന്ധം പുലര്‍ത്തുന്നയാള്‍

ആലുവ: ആലുവ ബിനാനിപുരത്ത് മൂന്നും ഏഴും വയസുള്ള പെണ്‍കുട്ടികളെ അയല്‍വാസി പീഡിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് അയല്‍വാസിയായ ഉണ്ണി തോമസിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്.

പീഡിപ്പിക്കപ്പെട്ട കുട്ടികളുടെ വീടുമായി അടുത്ത ബന്ധം പുലര്‍ത്തുന്നയാളാണ് ഉണ്ണി തോമസ്. കുട്ടികളുമായി അടുപ്പം സ്ഥാപിച്ച ഇയാള്‍ ഇവരെ ലൈംഗികമായി ഉപയോഗിക്കുകയായിരുന്നു. പീഡന വിവരം കുട്ടികള്‍ വീട്ടുകാരെ അറിയിക്കുകയും തുടര്‍ന്ന് പൊലീസിനെ സമീപിക്കുകയുമായിരുന്നു.

ഉണ്ണി തോമസിനെ ആലുവ സിഐ ഓഫീസില്‍ എത്തിച്ച് ചോദ്യം ചെയ്യുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here