സുചിത്രയ്ക്ക് പിന്നാലെ മഡോണയോ? ‘അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു’ പോസ്റ്റുകള്‍ അവഗണിക്കണമെന്ന് മുന്നറിയിപ്പ്

ഗായിക സുചിത്ര കാര്‍ത്തികിന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നും പുറത്തുവരുന്ന ട്വീറ്റുകളും ചിത്രങ്ങളും തമിഴകത്തെ ഞെട്ടിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍ തന്റെ അക്കൗണ്ട് മറ്റാരോ ദുരുപയോഗം ചെയ്യുകയാണെന്നാണ് സുചിത്രയുടെ വാദം. ആരാണ് സത്യം പറയുന്നതെന്ന് മനസിലാകാതെ ആരാധകരും സിനിമാ ലോകവും വിറളി പിടിച്ചിരിക്കുകയാണ്. ഇതിനിടയാണ് നടി മഡോണയുടെ ഫേസ്ബുക്ക് അക്കൗണ്ടും ഹാക്ക് ചെയ്‌തെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നത്.

തന്റെ പേജ് ഹാക്ക് ചെയ്യപ്പെട്ടിരിക്കുകയാണെന്നും ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇതില്‍ നിന്നുവരുന്ന പോസ്റ്റുകള്‍ അവഗണിക്കണമെന്നും മഡോണ തന്നെ മുന്നറിയിപ്പു നല്‍കിയിരിക്കുകയാണ്. തന്റെ പേരില്‍ വരുന്ന ട്വിറ്റര്‍ പോസ്റ്റുകളും വ്യാജമാണെന്നും മഡോണ അറിയിച്ചു.

ധനുഷ്, ആന്‍ഡ്രിയ, അമലാ പോള്‍, നയന്‍താര തുടങ്ങിയ താരങ്ങളുടെ സ്വകാര്യ ചിത്രങ്ങളാണ് സുചിത്രയുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്ന് പുറത്തുവന്നത്. കഴിഞ്ഞ ആഴ്ച നടി തൃഷയുടെ ട്വിറ്റര്‍ അക്കൗണ്ടും ഹാക്ക് ചെയ്യപ്പെട്ടിരുന്നു.

അതേസമയം, സുചിത്ര മാനസികസമ്മര്‍ദത്തെ തുടര്‍ന്ന് ലണ്ടനില്‍ ചികിത്സ തേടുകയാണെന്ന റിപ്പോര്‍ട്ടും പുറത്തുവരുന്നുണ്ട്. സുചിത്ര മാനസിക പ്രശ്‌നങ്ങളിലൂടെ കടന്നുപോവുകയാണെന്നും തങ്ങള്‍ അത് പരിഹരിക്കാനുള്ള ശ്രമത്തിലാണെന്നും കാര്‍ത്തിക് തന്നോട് പറഞ്ഞതായി ഗായിക ചിന്മയി വെളിപ്പെടുത്തി.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here