വീഡിയോ ആല്‍ബത്തില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നല്‍കി പീഡിപ്പിച്ചു; കൊല്ലം സ്വദേശിനി ഖത്തറില്‍ പീഡനത്തിന് ഇരയായി; ദുരനുഭവങ്ങള്‍ വിവരിച്ച് യുവതി പീപ്പിള്‍ ടിവിയില്‍

കൊല്ലം : വീഡിയോ ആല്‍ബത്തില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നല്‍കി ഖത്തറിലെത്തിച്ച യുവതിയെ ലൈംഗിക പീഡനത്തിന് ഇരയാക്കി. കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തിയ ശേഷം ബ്ലാക് മെയില്‍ ചെയ്താണ് പീഡനത്തിന് ഇരയാക്കിയത്. കൊല്ലം സ്വദേശിനിയായ യുവതിയെ ഖത്തറില്‍ എത്തിച്ചാണ് ലൈംഗിക പീഡനത്തിന് ഇരയാക്കിയത്.

പ്രതികള്‍ യുവതിക്ക് നേരെ ബ്ലാക് മെയില്‍ ഇപ്പോഴും തുടരുകയാണ്. 120ലധികം പേര്‍ക്ക് കാഴ്ചവെച്ചു. വീഡിയോ യൂട്യൂബ് വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. ചിത്രങ്ങള്‍ പുറത്തുവിടുമെന്നും അവര്‍ പറഞ്ഞു. ഭീഷണിപ്പെടുത്തിയശേഷമാണ് പലര്‍ക്കായിവ കാഴ്ചവെച്ചത്. രക്ഷപെടാന്‍ നോക്കി. എന്നാല്‍ കഴിഞ്ഞില്ലെന്നും യുവതി പറയുന്നു.

കൊല്ലം സ്വദേശിനിയായ യുവതിയാണ് പീഡനത്തിന് ഇരയായത്. കാര്യങ്ങള്‍ അറിഞ്ഞ ഭര്‍ത്താവ് ഉപേക്ഷിച്ചുപോയി. നിരന്തരമായ പീഡനത്തിന് ഇരയാക്കിയ കാര്യം പറഞ്ഞ് പൊലീസില്‍ അടക്കം പരാതി നല്‍കി. ക്വട്ടേഷന്‍ ഗ്രൂപ് അംഗങ്ങളാണ് അക്രമത്തിന് പിന്നിലെന്നും യുവതി പീപ്പിളഇനോട് പറഞ്ഞു.

അഞ്ചോളം പെണ്‍കുട്ടികളെ ഇവര്‍ വിദേശത്തെത്തിച്ചു. ഗുലാമി, അനില്‍ എന്നിവരാണ് ഇതിന് പിന്നില്‍. ഇവര്‍ ക്വട്ടേഷന്‍ ഗ്രൂപ് അംഗങ്ങളാണ്. നീതിക്കായുള്ള പോരാട്ടം തുടരും. കൂടുതല്‍ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും യുവതി പറഞ്ഞു. വനിതാ ദിനത്തില്‍ പീപ്പിള്‍ ടിവിയിലൂടെയാണ് യുവതി സംഭവം വെളിപ്പെടുത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News