ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ആര്‍ അശ്വിനും രവീന്ദ്ര ജഡേജയും ഒന്നാമത്; രണ്ടു സ്പിന്‍ ബൗളര്‍മാര്‍ ഒരുമിച്ച് ഒന്നാം സ്ഥാനത്തെത്തുന്നത് ആദ്യമായി

മുംബൈ: ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ഇന്ത്യന്‍ സ്പിന്നര്‍മാരായ ആര്‍ അശ്വിനും രവീന്ദ്ര ജഡേജയും ഒന്നാം സ്ഥാനം പങ്കിട്ടു. ഇതാദ്യമായാണ് രണ്ട് സ്പിന്‍ ബൗളര്‍മാര്‍ ഒരുമിച്ച് ഒന്നാം സ്ഥാനത്തെത്തുന്നത്. ഓസ്‌ട്രേലിയയ്‌ക്കെതിരായ പരമ്പരയിലെ മികച്ച പ്രകടനമാണ് ഇരുവരെയും ഒന്നാം സ്ഥാനത്തെത്തിച്ചത്.

ബംഗളുരു ടെസ്റ്റില്‍ 8 വിക്കറ്റുകള്‍ വീഴ്ത്തിയ അശ്വിന്‍ 269 വിക്കറ്റുകളോടെ ഏറ്റവുമധികം വിക്കറ്റുകള്‍ വീഴ്ത്തുന്ന അഞ്ചാമത്തെ ഇന്ത്യന്‍ ബൗളറായി മാറിയിരുന്നു. ബിഷന്‍ സിംഗ് ബേദിയുടെ 266 വിക്കറ്റുകളുടെ നേട്ടമാണ് അശ്വിന്‍ മറികടന്നത്. ബംഗളുരു ടെസ്റ്റില്‍ ജഡേജ 7 വിക്കറ്റ് നേടിയിരുന്നു.

ബാറ്റ്‌സ്മാന്‍മാരുടെ പട്ടികയില്‍ മോശം ഫോമില്‍ തുടരുന്ന ക്യാപ്റ്റന്‍ വിരാട് കോഹ്ലി മൂന്നാം റാങ്കിലേക്ക് പിന്തള്ളപ്പെട്ടു. ഇംഗ്ലണ്ടിന്റെ ജോ റൂട്ടാണ് രണ്ടാം സ്ഥാനത്ത്. ഓസീസ് നായകന്‍ സ്റ്റീവ് സ്മിത്താണ് ഒന്നാം റാങ്കില്‍. ബംഗളൂരു ടെസ്റ്റിലെ ജയത്തോടെ ടീം റാങ്കിംഗില്‍ ഇന്ത്യയ്ക്ക് ഒന്നാം സ്ഥാനം നിലനിര്‍ത്താനാകും. ഏപ്രില്‍ ഒന്നിന് ഒന്നാം റാങ്ക് നിലനില്‍ക്കുന്നതോടെ ടീം ഇന്ത്യയ്ക്ക് ഐസിസിയുടെ പത്ത് ലക്ഷം ഡോളര്‍ പ്രതിഫലം ലഭിക്കും.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here