മുഖ്യമന്ത്രി പിണറായിയും എല്‍ഡിഎഫ് സര്‍ക്കാരും തങ്ങള്‍ക്കൊപ്പമെന്ന് ജിഷ്ണുവിന്റെ മാതാപിതാക്കള്‍; കേസ് അട്ടിമറിച്ചവര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്

തിരുവനന്തപുരം: ഞങ്ങളോടൊപ്പമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയെന്ന് ജിഷ്ണു പ്രണോയിയുടെ മാതാപിതാക്കള്‍. മുഖ്യമന്ത്രിയുമായി തങ്ങള്‍ക്ക് പ്രശ്‌നങ്ങളൊന്നുമില്ല. മറിച്ചുള്ള വാര്‍ത്തകള്‍ തെറ്റാണെന്നും ജിഷ്ണുവിന്റെ മാതാപിതാക്കള്‍ പറഞ്ഞു. തിരുവനന്തപുരത്ത് മുഖ്യമന്ത്രിയെ കണ്ടശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഇരുവരും.

ജിഷ്ണുവിന്റെ മൃതദേഹം ആദ്യം പോസ്റ്റുമോര്‍ട്ടം നടത്തിയ പിജി ഡോക്ടര്‍ റിപ്പോര്‍ട്ട് അട്ടിമറിച്ചു. അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥരും കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചു. ഇവര്‍ക്കെതിരെ നടപടി വേണമെന്നും മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. സര്‍ക്കാര്‍ അഭിഭാഷകരുടെ ഭാഗത്തുനിന്ന് ഉണ്ടായ വീഴ്ച പരിശോധിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പുനല്‍കി.

പഴയന്നൂര്‍ പൊലീസ് സ്റ്റേഷനില്‍ കൃഷ്ണദാസിന് ഏജന്റുണ്ട്. അയാള്‍ക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തണം. സര്‍ക്കാര്‍ നല്ല രീതിയില്‍ അന്വേഷണവുമായി മുന്നോട്ടുപോകുമെന്ന് പ്രതീക്ഷയെന്നും ജിഷ്ണുവിന്റെ മാതാപിതാക്കള്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News