ആരുടെയും സ്മാര്‍ട്‌ഫോണ്‍ സിഐഎ ചോര്‍ത്തും; സമൂഹമാധ്യമങ്ങളിലെ സന്ദേശങ്ങളും കാണാനാവും; ഇയര്‍ സീറോ പരമ്പരയിലെ വോള്‍ട്ട് 7 രേഖകള്‍ പുറത്തുവിട്ട് വിക്കിലീക്‌സ്

വാഷിംഗ്ടണ്‍ : ലോകത്തിലെ ഏത് സ്മാര്‍ട് ഫോണ്‍ ഉപയോക്താക്കളുടെയും വിവരങ്ങള്‍ ചോര്‍ത്താനുള്ള ഹാക്കിംഗ് സംവിധാനം സിഐഎയ്ക്കുണ്ടെന്ന് വിക്കിലീക്‌സ്. ‘ഇയര്‍ സീറോ’ ചോര്‍ത്തല്‍ പരമ്പരയില്‍ വോള്‍ട്ട് 7 എന്ന പേരിലാണ് 8,761 പേജുള്ള രേഖകള്‍ പുറത്തുവിട്ടത്. സിഐഎയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ചോര്‍ത്തല്‍ എന്നാണ് വിക്കിലീക്‌സ് ചോര്‍ത്തലിനെ വിശേഷിപ്പിച്ചത്.

ആപ്പിളിന്റെ ഐഫോണ്‍, ഗൂഗിളിന്റെ ആന്‍ഡ്രോയിഡ്, മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസ്, സാംസങ് ടിവി തുടങ്ങിയവയെല്ലാം സിഐഎയ്ക്ക് ഹാക്ക് ചെയ്യാനാവും. സ്മാര്‍ട് ഫോണുകള്‍ ഓണ്‍ ചെയ്തു സ്ഥലം കണ്ടെത്താനുമാവും. ഒപ്പം ഓഡിയോ, ടെക്സ്റ്റ് സന്ദേശങ്ങള്‍ അയയ്ക്കാനും സിഐഎയുടെ മൊബൈല്‍ ഡിവൈസസ് ബ്രാഞ്ചിന് ശേഷിയുണ്ട്.

ഫോണിന്റെ ക്യാമറകളും മൈക്രോഫോണുകളും ഉടമസ്ഥന്‍ അറിയാതെ സിഐഎയ്ക്കു പ്രവര്‍ത്തിപ്പിക്കാനാവും. വാട്ട്‌സ്ആപ്പ്, സിഗ്‌നല്‍, ടെലിഗ്രാം, വയ്‌ബോ, കോണ്‍ഫൈഡ്, ക്ലോക്ക്മാന്‍ തുടങ്ങിയ സമൂഹ മാധ്യമങ്ങളില്‍ എന്‍ക്രിപ്ഷന്‍ നടക്കുന്നതിനു മുന്‍പേ ഹാക്കിംഗ് പൂര്‍ത്തിയാക്കാനാവും.

2013 മുതല്‍ മൂന്ന് വര്‍ഷത്തെ രേഖകളാണ് വിക്കിലീക്‌സ് പുറത്തുവിട്ടത്. സിഐഎയുടെ ‘ഗ്ലോബല്‍ കവേര്‍ട്ട് ഹാക്കിങ് പ്രോഗ്രാം’ എന്ന പദ്ധതിയുടെ വിശദാംശങ്ങളാണ് വികിലീക്‌സ് ചോര്‍ത്തിയത്. അതേസമയം രേഖകളുടെ ആധികാരികത പരിശോധിക്കാനായിട്ടില്ലെന്നാണ് വിക്കിലീക്‌സ് നിലപാട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here