പെപ്‌സിയുടെ ജലചൂഷണം തടയാന്‍ നിയമ നടപടി; ദുരന്ത നിവാരണ നിയമത്തിന്റെ പരിധിയില്‍പ്പെടുത്തും; സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കി മന്ത്രി മാത്യൂ ടി തോമസ്

തിരുവനന്തപുരം : പാലക്കാട് പെപ്‌സി കമ്പനി നടത്തുന്ന ജലചൂഷണം തടയാന്‍ നിയമ നടപടി സ്വീകരിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി തോമസ്. ജല ഉപയോഗം 75 ശതമാനം കുറയ്ക്കാന്‍ കമ്പനിയോട് നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഹൈക്കോടതി ഉത്തരവ് ഇതിന് തടസമാകുന്നു. പ്രതിദിനം 6 ലക്ഷം ലിറ്റര്‍ വെള്ളം വരെ ഉപയോഗിക്കാമെന്നാണ് ഉത്തരവ്. ഈ സാഹചര്യത്തില്‍ ദുരന്തനിവാരണ നിയമത്തിന്റെ പരിധിയില്‍പെടുത്തി നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു. നിയമസഭയില്‍ ചോദ്യോത്തരവേളയില്‍ മറുപടി പറയുകയായിരുന്നു ജലവിഭവ വകുപ്പ് മന്ത്രി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here