കൊച്ചിയില്‍ ശിവസേനയുടെ സദാചാര ഗുണ്ടായിസം; യുവാക്കളെ ചൂരല്‍ കൊണ്ട് അടിച്ചോടിച്ചു; ശിവസേന പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു

കൊച്ചി : കൊച്ചി നഗരമധ്യത്തില്‍ ശിവസേനയുടെ സദാചാര ഗുണ്ടായിസം. മറൈന്‍ ഡ്രൈവില്‍ ഒരുമിച്ചിരുന്ന നിരവധി ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ചൂരല്‍ കൊണ്ട് അടിച്ചോടിച്ചു. പ്രകടനമായി എത്തിയ പ്രവര്‍ത്തകരാണ് സദാചാര അക്രമം അഴിച്ചുവിട്ടത്. ഒരുമിച്ചിരുന്നതിനെ ചോദ്യം ചെയ്ത് പ്രകോപനം സൃഷ്ടിച്ചു.

തുടര്‍ന്ന് ഒരുമിച്ചിരുന്ന പെണ്‍കുട്ടികളെയും ആണ്‍കുട്ടികളെയും ക്രൂരമായി തല്ലിയോടിക്കുകയായിരുന്നു. ശിവസേനയുടെ സദാചാര ഗുണ്ടായിസത്തില്‍ നിരവധി യുവതി യുവാക്കള്‍ക്ക് മര്‍ദ്ദനമേറ്റു. തൊട്ടുത്തുള്ള സെന്‍ട്രല്‍ പോലീസ് സ്‌റ്റേഷനില്‍ നിന്ന് പോലീസ് എത്തിയപ്പോഴേക്കും അക്രമികള്‍ ഓടി രക്ഷപ്പെട്ടു.

പോലീസിന്റെ നിരീക്ഷണത്തിലുള്ള സ്ഥലമായിരുന്നു മറൈന്‍ ഡ്രൈവ്. സദാചാര വിരുദ്ധ പ്രവര്‍ത്തനം നടക്കുന്നു എന്നാരോപിച്ചായിരുന്നു ശിവസേനയുടെ അതിക്രമമെന്ന് നാട്ടുകാര്‍ പറയുന്നു. അതേസമയം അക്രമത്തിനെതിരെ കൊച്ചി സിറ്റി പൊലീസ് നിയമ നടപടി തുടങ്ങി. ശിവസേന പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News