മാനസിക പ്രശ്‌നങ്ങള്‍ എല്ലാവരിലും പല പ്രശ്‌നങ്ങളും ഉണ്ടാക്കുന്നുണ്ട്. രോഗം മാറിയാല്‍ പോലും ഇതുസംബന്ധിച്ച ചില തെറ്റിദ്ധാരണകള്‍ സമൂഹത്തില്‍ തങ്ങിനില്‍ക്കും. ഇത് രോഗികളായിരുന്നവരെ മറ്റുള്ളവരില്‍ നിന്ന് അകറ്റിനിര്‍ത്തുകയും ചെയ്യും. മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് പല കെട്ടുകഥകളും പ്രചരിക്കുന്നുണ്ട്. ഇതെല്ലാം ആളുകള്‍ ഈ ആധുനിക യുഗത്തിലും വിശ്വസിക്കുന്നുണ്ടെന്നതും വാസ്തവം. അതായത് രോഗത്തിന്റെ ശേഷിപ്പുകള്‍ ചികിത്സയ്ക്ക് വിലങ്ങുതടിയാകുന്നുണ്ടെന്നാണ് വിദഗ്ധരുടെ ഗവേഷണം പറയുന്നത്. ചില കെട്ടുകഥകള്‍ പണ്ടുമുതല്‍ പ്രചരിക്കുന്നുണ്ട്. അത്തരം ഏഴ് കെട്ടുകഥകള്‍ അറിയാം.
1. ഇത് സാംക്രമികരോഗമാണ്
മാനസികാരോഗ്യം സാംക്രമിക രോഗമാണെന്നാണ് ഇതുവരെയുള്ള പലരും വിശ്വസിക്കുന്നത്. അതായത് മാനസിക പ്രശ്‌നങ്ങളുണ്ടാകുന്നത് തലച്ചോറിലെ ചില രാസപ്രവര്‍ത്തനങ്ങളുടെ ഫലമായാണ്. ഇവ കണ്ടെത്താനും സാധിക്കും. മാനസിക സമ്മര്‍ദ്ദമുണ്ടാക്കുന്ന വികാരങ്ങളാണ്് മാനസിക പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുന്നത്. എന്നാല്‍, ഇത് മാനസിക പ്രശ്‌നങ്ങളല്ല, സാംക്രമിക രോഗമാണെന്നാണ് പറയപ്പെടുന്നത്. ജലദോഷം, പനി പോലുള്ള രോഗം പോലെ വൈറസുകളിലൂടെയോ മറ്റോ ഇത് പടരുന്നില്ലെന്നും പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
പക്ഷേ, പല ആളുകളും ഇന്നും വിശ്വസിക്കുന്നത് മാനസിക പ്രശ്‌നങ്ങള്‍ പകര്‍ച്ച വ്യാധിയാണെന്നാണ്. ഇത് ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് സഞ്ചരിക്കുന്നുണ്ടെന്നാണ് ആളുകളുടെ മിഥ്യാധാരണ. ഇത് തെറ്റാണ്. മാത്രമല്ല, ഇത്തരം കെട്ടുകഥകള്‍ രോഗികളായിരുന്നവരെ രോഗം മാറിയാല്‍ പോലും അടുപ്പിക്കുന്നതില്‍ നിന്ന് ആളുകളെ അകറ്റുകയും ചെയ്യുന്നു.
2. അക്രമം ഉണ്ടാക്കുന്നവര്‍ എന്നതിന്റെ സൂചന
പല അക്രമങ്ങള്‍ക്കും കാരണമായി ആളുകള്‍ കുറ്റപ്പെടുത്തുക മാനസിക പ്രശ്‌നങ്ങളെ ആയിരിക്കും. രോഗം മാറിയവര്‍ ആണെങ്കില്‍ പോലും അയാളുടെ മാനസിക പ്രശ്‌നമാണ് ഇതിന് കാരണം എന്ന പറഞ്ഞു പരത്തും. എന്നാല്‍ മാനസികപ്രശ്‌നം എന്നത് ഒരിക്കലും അക്രമിയാണ് എന്നതിന് കാരണമാകുന്നില്ലെന്നാണ് ഇതുസംബന്ധിച്ച പഠനങ്ങള്‍ തെളിയിക്കുന്നത്. മാത്രവുമല്ല, മാനസികാരോഗ്യ പ്രശ്‌നമുള്ളവര്‍ മറ്റുള്ളവരേക്കാള്‍ കൂടുതലായി അക്രമത്തിന് ഇരയാകുന്നുവെന്നതും അടുത്തിടെ പഠനം തെളിയിച്ചിട്ടുള്ളതാണ്.
3. അസാധാരണമായ തെറ്റ്
ആഗോളതലത്തില്‍ നാലില്‍ ഒരാള്‍ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നുണ്ടെന്നാണ് കണക്ക്. ജീവിതത്തിന്റെ ഏതെങ്കിലും ഒരു അവസ്ഥയില്‍ അവര്‍ക്ക് ഇത് അനുഭവിക്കേണ്ടി വരുന്നു. ചിലര്‍ക്കെങ്കിലും ശാരീരിക അസ്വസ്ഥതകളും ഉണ്ടാകുന്നുണ്ട്.
4. എല്ലാം നിങ്ങളുടെ തലയിലാണ്
മനസ്സില്‍ ഒരു ആകാംക്ഷയുള്ളവന്‍ വളരെ പെട്ടെന്ന് ശാന്തനാകും. വിഷാദരോഗമുള്ളവര്‍ മാനസിക പ്രശ്‌നങ്ങള്‍ക്ക് അടിമയാകും. ഇതാണ് പൊതുവെ കണ്ടുവരുന്ന ഒരു വിശ്വാസം.പക്ഷേ, അറിയണം ഇതിന് കൃത്യമായ ശാരീരിക ലക്ഷണങ്ങളുണ്ട്. വിഷാദരോഗമുള്ളവര്‍ക്ക് വിശപ്പ് തുടങ്ങിയ കാര്യങ്ങളോട് വിരക്തി ഉണ്ടാവുക സ്വാഭാവികമാണ്. ആകംക്ഷയുള്ളവരുടെ പ്രധാന ലക്ഷണം തലവേദനയും ദഹനക്കേടുമാണ്. ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ക്കും ഉദരസംബന്ധമായ രോഗങ്ങള്‍ക്കും ഇത് കാരണമാകും. പ്രതിരോധശേഷി കുറയും എന്നതും ഇത്തരക്കാരുടെ പ്രശ്‌നമാണ്.
5. മാനസികപ്രശ്‌നത്തില്‍ നിന്ന് ഒരിക്കലും മോചനം ഉണ്ടാവില്ല
മാനസിക പ്രശ്‌നങ്ങള്‍ക്ക് നിരവധി ചികിത്സകള്‍ ഇന്നുണ്ട്. തെറാപ്പി, യോഗ, മെഡിക്കേഷന്‍, പുറമേ നിന്നുള്ള പിന്തുണ എന്നിവയും ചികിത്സയുമായി ബന്ധപ്പെട്ടതാണ്. ഇവയെല്ലാം ഇത്തരക്കാരെ മികച്ച ആരോഗ്യ സ്ഥിതിയിലേക്ക് മടക്കിക്കൊണ്ടുവരാന്‍ സഹായിക്കും. എന്നാല്‍ പോലും മാനസിക പ്രശ്‌നത്തില്‍ നിന്ന് ഒരിക്കലും അത് ബാധിക്കപ്പെട്ടയാള്‍ക്ക് മോചനം ഉണ്ടാവുന്നില്ലെന്നും അത് എപ്പോള്‍ വേണമെങ്കിലും തിരിച്ചുവരാം എന്നുമാണ് ആളുകളുടെ തെറ്റായ വിശ്വാസം.
6. മോശം കുട്ടിക്കാലം മാനസിക പ്രശ്‌നങ്ങള്‍ക്ക് വഴിവയ്ക്കുന്നു
ജീവിത സാഹചര്യങ്ങള്‍ ചിലപ്പോഴെങ്കിലും മാനസിക പ്രശ്‌നങ്ങളിലേക്ക് വഴിവയ്ക്കാറുണ്ടെന്നത് വസ്തുതയാണ്. എന്നാല്‍ പോലും കുട്ടിക്കാലത്തെ മോശം അനുഭവങ്ങളാണ് ഒരാളെ മാനസികരോഗിയാക്കുന്നത് എന്നാണ് പലരുടെയും വിശ്വാസം. അത് തെറ്റാണ്. വ്യാകുലത ഒരു ഉദാഹരണമായി എടുത്താല്‍ അതൊരിക്കലും മോശം ബാല്യമാണ് അതിന് കാരണം എന്ന് പറയാന്‍ പറ്റില്ല. അതൊരു ഘടകമാകുന്നുണ്ടെങ്കില്‍ പോലും. നല്ല ബാല്യം ഉണ്ടായിട്ടുള്ളവര്‍ക്ക് പോലും ഈ പ്രശ്‌നങ്ങള്‍ ഉണ്ടാവാം. ശരീരത്തിലെ രാസപ്രക്രിയയുടെ അസംതുലിതാവസ്ഥയാണ് മാനസിക പ്രശ്‌നങ്ങള്‍ക്ക് ഒരു മൂലകാരണം എന്ന് തെളിയിക്കപ്പെട്ടതാണ്. എന്നാല്‍ പോലും ആളുകള്‍ ഈ തെറ്റിദ്ധാരണ മാറ്റാന്‍ തയ്യാറാവുന്നില്ലെന്നതാണ് വസ്തുത.
7. മാനസിക പ്രശ്‌നമുള്ളവരെ സഹായിക്കാന്‍ സാധിക്കില്ല
മാനസിക പ്രശ്‌നങ്ങള്‍ക്ക് ചികിത്സയില്‍ കഴിയുന്നവര്‍ക്ക് സ്‌നേഹിക്കുന്നവരുടെ സാന്ത്വനം ഏറെ ഗുണം ചെയ്യപ്പെടുമെന്നത് തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. എന്നാല്‍, പലപ്പോഴും മറ്റുള്ളവരുടെ പിന്തുണ ഇക്കാര്യത്തില്‍ ഒരു പ്രധാന ഘടകമായി മാറുന്നതായി അടുത്തിടെ ഒരു പഠനത്തില്‍ കണ്ടെത്തിയിരുന്നു. ഈ ഇടപെടല്‍ അവരെ ആത്മഹത്യയില്‍ നിന്ന് പോലും പിന്തിരിപ്പിക്കും. കുടുംബാംഗങ്ങള്‍, സുഹൃത്തുക്കള്‍, മറ്റുള്ളവര്‍ എന്നിവരുടെ പിന്തുണ രോഗം മാറാന്‍ ഘടകമാകുന്നുണ്ടെങ്കിലും പലരും ഇതിന് തയ്യാറാകുന്നില്ലെന്നതാണ് വസ്തുത.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here