ഉജ്ജയിന്‍ ട്രെയിന്‍ സ്‌ഫോടനത്തിനു പിന്നില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരല്ലെന്ന് ഉത്തര്‍പ്രദേശ് ഡിജിപി; ബന്ധമുണ്ടെന്ന് പ്രതികളുടെ സ്വയം പ്രഖ്യാപനം

ലക്‌നോ: ഉജ്ജയിന്‍-ഭോപ്പാല്‍ പാസഞ്ചര്‍ ട്രെയിനിലുണ്ടായ സ്‌ഫോടനത്തിനു പിന്നില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരല്ലെന്ന് ഉത്തര്‍പ്രദേശ് ഡിജിപി ജാവീദ് അഹമ്മദ്. ഐഎസുമായി ബന്ധമുണ്ടെന്നു പ്രതികള്‍ സ്വയം പ്രഖ്യാപിച്ചതാണെന്നും ഇവര്‍ക്കു ഭീകരസംഘടനയുമായി ബന്ധവുമില്ലെന്ന് അന്വേഷണത്തില്‍ തെളിഞ്ഞെന്നും ഡിജിപി അറിയിച്ചു.

ചൊവ്വാഴ്ചയുണ്ടായ സ്‌ഫോടനത്തില്‍ പത്തു പേര്‍ക്കു പരുക്കേറ്റിരുന്നു. സ്‌ഫോടനത്തിനു പിന്നില്‍ ഐഎസാണെന്ന വാദവുമായി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് ചൗഹാന്‍ രംഗത്തെത്തിയിരുന്നു. ഭീകരര്‍ പൈപ്പ് ബോംബാണ് ആക്രമണത്തിനായി ഉപയോഗിച്ചതെന്നും ഇതിന്റെ ചിത്രങ്ങള്‍ ഭീകരര്‍ സിറിയയിലേക്ക് അയച്ചതായും അദ്ദേഹം പറഞ്ഞിരുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here