അങ്കമാലിയിലെ ‘കട്ട ലോക്കല്‍’സിനെ പ്രശംസിച്ച് മോഹന്‍ലാല്‍; മഹത്തായ അഭിനന്ദനത്തിന് മറുപടിയുമായി ലിജോയും ചെമ്പന്‍ വിനോദും

ലിജോ ജോസ് പെല്ലിശ്ശേരിയുടെ അങ്കമാലി ഡയറീസിനെ പ്രശംസിച്ച് നടന്‍ മോഹന്‍ലാല്‍. ചിത്രത്തിന്റെ മേക്കിംഗ് മനസില്‍ പതിഞ്ഞെന്നും മികച്ച അഭിനയമാണ് എല്ലാവരും കാഴ്ച വച്ചതെന്നും മോഹന്‍ലാല്‍ പറഞ്ഞു. ലിജോ ജോസ് പെല്ലിശ്ശേരിയെയും തിരക്കഥാകൃത്ത് ചെമ്പന്‍ വിനോദ് ജോസിനെയും മോഹന്‍ലാല്‍ അഭിനന്ദിച്ചു.

മോഹന്‍ലാലിന്റ വാക്കുകള്‍ ഇങ്ങനെ: ‘അങ്കമാലി ഡയറീസ് കാണാനിടയായി. ചിത്രത്തിന്റ മേക്കിംഗ് രീതി മനസില്‍ പതിയുന്നതാണ്. ഉജ്ജ്വലമായ അഭിനയമാണ് ഓരോരുത്തരുടെയും. ലിജോ ജോസ് പെല്ലിശ്ശേരിക്കും ചെമ്പന്‍ വിനോദ് ജോസിനും ടീമിലെ എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍.’

ലാലേട്ടന്റെ പ്രശംസയ്ക്ക് ലിജോയും ചെമ്പന്‍ വിനോദും മറുപടി നല്‍കുകയും ചെയ്തു. ഇതുവരെ ലഭിച്ചതില്‍ ഏറ്റവും മഹത്തായ പ്രശംസയെന്നാണ് ലിജോ നല്‍കിയ മറുപടി. എക്കാലത്തെയും മികച്ച അഭിനന്ദനമാണിതെന്ന് ചെമ്പന്‍ വിനോദും പറഞ്ഞു.

നടന്‍ ചെമ്പന്‍ വിനോദ് തിരക്കഥയൊരുക്കിയ ചിത്രത്തില്‍ 86 പുതുമുഖങ്ങളാണ് വേഷമിടുന്നത്. മികച്ച അഭിപ്രായവുമായി പ്രദര്‍ശനം തുടരുന്ന ചിത്രത്തിന്റെ ക്ലൈമാക്‌സ് 11 മിനിറ്റ് നീണ്ടു നില്‍ക്കുന്ന ഒറ്റ ഷോട്ടിലാണ് ചിത്രീകരിച്ചത്. കട്ട ലോക്കല്‍ എന്ന ടാഗ്‌ലൈനില്‍ ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവാണ് ചിത്രം നിര്‍മിച്ചത്. ഗിരീഷ് ഗംഗാധരനാണ് ക്യാമറാമാന്‍. പ്രശാന്ത് പിള്ള സംഗീതം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News