വാളയാര്‍ പീഡനം; അന്വേഷണത്തില്‍ വീഴ്ച വരുത്തിയ എസ്‌ഐയ്ക്ക് സസ്‌പെന്‍ഷന്‍; നടപടി എസ്പി ദേബേഷ് കുമാര്‍ ബെഹ്‌റയുടെ റിപ്പോര്‍ട്ടില്‍; പ്രതികളുടെ അറസ്റ്റ് ഇന്ന്

പാലക്കാട്: വാളയാര്‍ പെണ്‍കുട്ടികളുടെ മരണം സംബന്ധിച്ചുള്ള അന്വേഷണത്തില്‍ വീഴ്ച വരുത്തിയ എസ്‌ഐയ്ക്ക് സസ്‌പെന്‍ഷന്‍. വാളയാര്‍ എസ്‌ഐ പിസി ചാക്കോയെയാണ് സസ്‌പെന്‍ഡ് ചെയ്തത്. അന്വേഷണത്തില്‍ വീഴ്ച വരുത്തിയെന്ന എസ്പി ദേബേഷ് കുമാര്‍ ബെഹ്‌റയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

പിസി ചാക്കോയ്‌ക്കെതിരെ വകുപ്പുതല നടപടിക്കും റിപ്പോര്‍ട്ടില്‍ ശുപാര്‍ശയുണ്ട്. കസബ മുന്‍ സി.ഐ: വിപിന്‍ ദാസ്, ഡിവൈഎസ്പിയുടെ ചുമതല ഉണ്ടായിരുന്ന വാസുദേവന്‍ എന്നിവര്‍ക്കെതിരെയും നടപടി സ്വീകരിക്കാന്‍ റിപ്പോര്‍ട്ടില്‍ ശുപാര്‍ശയുണ്ട്.

മരിച്ച സഹോദരിമാര്‍ നിരന്തരം ലൈംഗിക പീഡനത്തിന് ഇരയായിരുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നതാണ്. എന്നാല്‍ പ്രാദേശികതലത്തിലെ സമ്മര്‍ദ്ദംമൂലം കേസ് അവസാനിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് ആരോപണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News