പ്രവാസി മലയാളികള്‍ക്ക് വന്‍തിരിച്ചടി; സൗദിയില്‍ കൂടുതല്‍ തൊഴില്‍ മേഖലകളില്‍ സ്വദേശിവത്കരണം; നാട്ടിലേക്ക് പണമയക്കുന്നതിനും നിയന്ത്രണങ്ങള്‍

റിയാദ്: സൗദി അറേബ്യയില്‍ 27 തൊഴില്‍ മേഖലകളിലേക്ക് കൂടി സ്വദേശിവത്കരണം വ്യാപിപ്പിക്കാന്‍ തൊഴില്‍മന്ത്രാലയത്തിന്റെ തീരുമാനം. ഇതിലൂടെ പൗരന്മാര്‍ക്കായി പതിനായിരത്തിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാമെന്നാണ് മന്ത്രാലയത്തിന്റെ വിലയിരുത്തല്‍. മൊബൈല്‍ കടകളിലെ സ്വദേശിവത്കരണം 100ശതമാനം പൂര്‍ത്തിയാക്കിയ സാഹചര്യത്തിലാണ് പുതിയ നിര്‍ദേശം.

റെഡിമെയ്ഡ് കടകള്‍, കാര്‍ ഡെക്കറേഷന്‍, വാഹന ഷോറുമുകള്‍, കളിപ്പാട്ടക്കട, വാച്ചുകട, ഹാര്‍ഡ്‌വെയര്‍ കടകള്‍, സ്‌കൂള്‍ കാന്റീന്‍, പര്‍ദ വില്‍പനക്കട, ഗിഫ്റ്റ് കട, സുഗന്ധദ്രവ്യ വില്‍പ്പനക്കട, വാഹനം വാടകയ്ക്ക് നല്‍കുന്ന സ്ഥാപനം തുടങ്ങിയവയാണ് സ്വദേശിവത്കരണം നടപ്പാക്കാന്‍ പോകുന്ന തൊഴില്‍മേഖലകള്‍.

ഇഖാമ, വിവിധതരം ലൈസന്‍സുകള്‍, തൊഴില്‍ നികുതി എന്നീ ഇനങ്ങളിലായി വലിയതുക ഫീസായി പിരിച്ചെടുക്കാനും പദ്ധതിയുണ്ട്. നാട്ടിലേക്ക് പണമയക്കുന്നതിനും നിയന്ത്രണങ്ങള്‍ ഉണ്ടാകും.

സ്വദേശികള്‍ക്കിടയിലെ തൊഴിലില്ലായ്മ പരിഹരിക്കാന്‍ സൗദി വിഷന്‍ 2030 പദ്ധതിയുടെ അടിസ്ഥാനത്തിലാണ് കൂടുതല്‍ മേഖലയിലേക്ക് സ്വദേശിവത്കരണം വ്യാപിപ്പിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News