സദാചാര ഗുണ്ടകള്‍ക്കെതിരെ ശക്തമായ നടപടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍; ഗുണ്ടാ ആക്ട് പ്രകാരം കേസെടുക്കും; ശിവസേനക്കാരെ തടയുന്നതില്‍ പൊലീസിന് വീഴ്ച പറ്റി

തിരുവനന്തപുരം: സദാചാര ഗുണ്ടായിസം കാണിക്കുന്നവര്‍ക്കെതിരെ ഗുണ്ടാ ആക്ട് പ്രകാരം കേസെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. മറൈന്‍ ഡ്രൈവില്‍ ശിവസേനക്കാരെ തടയുന്നതില്‍ പൊലീസിന് ഗുരുതരവീഴ്ച പറ്റിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

സദാചാര ഗുണ്ടായിസം കാണിച്ചാല്‍ ശക്തമായ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. രാഷ്ട്രീയക്കാരെന്ന പരിഗണന ശിവസേനയ്ക്ക് നല്‍കില്ല. കാപ്പ പ്രയോഗിക്കാനും തയ്യാറാണ്. സദാചാര ഗുണ്ടകള്‍ക്കെതിരെ നടപടിയെടുക്കാന്‍ വൈകിയാല്‍ പൊലീസിനെതിരെയും നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി സഭയെ അറിയിച്ചു. പ്രതികള്‍ക്കെതിരെ നടപടിയെടുക്കാന്‍ പൊലീസ് വൈകരുതെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

സംഭവത്തില്‍ ഇതുവരെ 20 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇതില്‍ എട്ടു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയത്തിനു മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. പെണ്‍കുട്ടികളെയും സ്ത്രീകളെയും മര്‍ദിച്ച ശിവസേനക്കാര്‍ക്ക് സ്ഥലത്തുണ്ടായിരുന്ന പൊലീസ് ഒത്താശ ചെയ്‌തെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. ഇന്നലെ മറൈന്‍ ഡ്രൈവില്‍ നടന്ന സംഭവം കേരളത്തിന് അപമാനമാണെന്നും പ്രതിപക്ഷം പറഞ്ഞു.

ഇന്നലെ വൈരുന്നേരമാണ് പൊലീസ് സാന്നിധ്യത്തില്‍ ശിവസേന പ്രവര്‍ത്തകര്‍ മറൈന്‍ ഡ്രൈവില്‍ അഴിഞ്ഞാടിയത്. അസഭ്യം പറഞ്ഞുകൊണ്ടായിരുന്നു ശിവസേന പ്രവര്‍ത്തകര്‍ യുവതി യുവാക്കളെ തല്ലിയോടിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് എറണാകുളം സെന്‍ട്രല്‍ എസ്‌ഐയെ സസ്‌പെന്‍ഡ് ചെയ്യുകയും ഒന്‍പത് പൊലീസുകാരെ സ്ഥലം മാറ്റുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News