ദേശീയ നാടകോത്സവം മാര്‍ച്ച് 16 മുതല്‍ തിരുവനന്തപുരത്ത്

തിരുവനന്തപുരം: ദേശീയ നാടകോത്സവം ഈ മാസം 16 മുതല്‍ 24 വരെ തിരുവനന്തപുരത്ത് നടക്കും. ടാഗോര്‍ തിയറ്ററായിരിക്കും മുഖ്യവേദി. രാജ്യത്തെ പ്രശസ്തമായ തിയറ്റര്‍ ഗ്രൂപ്പുകള്‍ അവതരിപ്പിക്കുന്ന 17 നാടകങ്ങള്‍ നാടകോത്സവത്തില്‍ ഉണ്ടാവും.

വൈകിട്ട് ആറിനും എട്ടിനുമായി ദിവസവും രണ്ട് നാടകങ്ങള്‍ വേദിയിലെത്തും. ദീപന്‍ ശിവരാമന്റെ ഖസാക്കിന്റെ ഇതിഹാസം ആണ് ഉദ്ഘാടന നാടകം. മൂന്ന് മണിക്കൂര്‍ 20 മിനുട്ട് ദൈര്‍ഘ്യമുള്ള നാടകം മാര്‍ച്ച് 16, 17, 18 തീയതികളിലായി തൃക്കരിപ്പൂര്‍ കെഎംകെ കലാസമിതിയാണ് അവതരിപ്പിക്കുക.

നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയിലെ ഡോ. അഭിലാഷ് പിള്ളയാണ് നാടകോത്സവത്തിന്റെ ക്യുറേറ്റര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News