നിയമസഭയില്‍ ചെന്നിത്തലയുടെ വര്‍ഗീയ പരാമര്‍ശം; ‘ഗുരുവായൂരില്‍ അബ്ദുല്‍ ഖാദര്‍ എംഎല്‍എയ്ക്ക് എന്തു കാര്യം?’; പരാമര്‍ശം സഭാ രേഖകളില്‍ നിന്ന് നീക്കം ചെയ്‌തെന്ന് സ്പീക്കര്‍

തിരുവനന്തപുരം: നിയമസഭയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വര്‍ഗീയ പരാമര്‍ശം. ഗുരുവായൂര്‍ ക്ഷേത്രത്തിലേക്കുള്ള വെള്ളം തടഞ്ഞ സംഭവത്തെക്കുറിച്ചുള്ള ചര്‍ച്ചയ്ക്കിടെയാണ് ചെന്നിത്തലയുടെ പരാമര്‍ശം. അത് ഇങ്ങനെ: ‘അബ്ദുല്‍ ഖാദര്‍ എംഎല്‍എയ്ക്ക് ഗുരുവായൂരില്‍ എന്താണ് കാര്യം?’

എന്നാല്‍ താന്‍ അങ്ങനെയൊന്ന് പറഞ്ഞിട്ടില്ലെന്നാണ് ചെന്നിത്തലയുടെ മറുപടി. അതേസമയം, ചെന്നിത്തലയുടെ പരാമര്‍ശം സഭാ രേഖകളില്‍ നിന്ന് നീക്കം ചെയ്‌തെന്ന് സ്പീക്കര്‍ അറിയിച്ചു.

കഴിഞ്ഞ ദിവസം ചാവക്കാട് നിന്നും ഗുരുവായൂര്‍ ക്ഷേത്രത്തിലേക്ക് കൊണ്ടുപോയ 15,000 ലിറ്റര്‍ വെള്ളം ചിലര്‍ പുഴയിലേക്ക് ഒഴുക്കിവിട്ടിരുന്നു. ഇതിന് പിന്നില്‍ കോണ്‍ഗ്രസ് -മുസ്ലീംലീഗ് കൗണ്‍സിലര്‍മാര്‍ക്ക് പങ്കുണ്ടെന്ന് കെ.വി അബുദള്‍ഖാദര്‍ എംഎല്‍എ സഭയില്‍ പറഞ്ഞു. ഇതോടെ ചെന്നിത്തല അബ്ദുള്‍ഖാദറിന്റെ ഇടപെടലിനെ ചോദ്യം ചെയ്യുകയായിരുന്നു.

തുടര്‍ന്ന് നടന്ന സംവാദത്തിനിടെ പ്രതിപക്ഷം ശിവസേനയെ വാടകയ്ക്ക് എടുത്തതാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇതോടെ പ്രതിപക്ഷം ബഹളം വച്ച് നടുത്തളത്തിലിറങ്ങി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News