തിരുവനന്തപുരം: സദാചാര ഗുണ്ടായിസവുമായി ബന്ധപ്പെട്ട് നിയമസഭയില്‍ ചര്‍ച്ച നടക്കുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയനെ എടാ എന്ന് വിളിച്ച് ആക്ഷേപിച്ച് വിടി ബല്‍റാം. മുഖ്യമന്ത്രിക്ക് നേരെ ആക്രോശിച്ച ബല്‍റാമിനെതിരെ പ്രതിഷേധിക്കണമെന്ന് എ.എന്‍ ഷംസീര്‍ എംഎല്‍എ ആവശ്യപ്പെട്ടു.
ഗുരുവായൂര്‍ എംഎല്‍എ കെ.വി അബ്ദുള്‍ ഖാദറെ മതം പറഞ്ഞ് അധിക്ഷേപിച്ച രമേശ് ചെന്നിത്തലയിലെ സംഘിയെ തിരിച്ചറിയണമെന്നും ഷംസീര്‍ ആവശ്യപ്പെട്ടു. ഗുരുവായൂര്‍ ക്ഷേത്രത്തിലേക്കുള്ള വെള്ളം തടഞ്ഞ സംഭവത്തെക്കുറിച്ചുള്ള ചര്‍ച്ചയ്ക്കിടെയാണ് ചെന്നിത്തലയുടെ വര്‍ഗീയ പരാമര്‍ശം. അത് ഇങ്ങനെ: ‘അബ്ദുല്‍ ഖാദര്‍ എംഎല്‍എയ്ക്ക് ഗുരുവായൂരില്‍ എന്താണ് കാര്യം?’ എന്നാല്‍ താന്‍ അങ്ങനെയൊന്ന് പറഞ്ഞിട്ടില്ലെന്നാണ് ചെന്നിത്തലയുടെ മറുപടി.
അതേസമയം, ചെന്നിത്തലയുടെ പരാമര്‍ശം സഭാ രേഖകളില്‍ നിന്ന് നീക്കം ചെയ്‌തെന്ന് സ്പീക്കര്‍ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here