മലപ്പുറം ഉപതെരഞ്ഞെടുപ്പ് ഏപ്രില്‍ 12ന്; വോട്ടെണ്ണല്‍ ഏപ്രില്‍ 17ന്; ചെന്നൈ ആര്‍.കെ നഗറിലും 12ന് ഉപതെരഞ്ഞെടുപ്പ്

ദില്ലി: മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് ഏപ്രില്‍ 12ന് നടത്താന്‍ ഇലക്ഷന്‍ കമീഷന്‍ തീരുമാനം. ഇ.അഹമ്മദിന്റെ നിര്യാണത്തെ തുടര്‍ന്നാണ് മലപ്പുറത്ത് ഉപതെരഞ്ഞെടുപ്പ്.

മാര്‍ച്ച് 23നാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി. വോട്ടെണ്ണല്‍ ഏപ്രില്‍ 17ന് നടക്കും.

അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജെ. ജയലളിതയുടെ നിയമസഭാ മണ്ഡലമായ ചെന്നൈ ആര്‍.കെ നഗറിലും ഏപ്രില്‍ 12നാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. വോട്ടെണ്ണല്‍ ഏപ്രില്‍ 17ന്.

ജമ്മു കശ്മീരിലെ രണ്ടു ലോക്‌സഭാ മണ്ഡലങ്ങളിലേക്കും വിവിധ സംസ്ഥാനങ്ങളിലെ 12 നിയമസഭാ മണ്ഡലങ്ങളിലേക്കും ഉപതെരഞ്ഞെടുപ്പ് നടക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News