മോദിക്ക് വേഷത്തോട് പോലും മുരടന്‍ കലി; ബോധ്യപ്പെടുന്നത് ബിജെപിയുടെ അന്യമത വിദ്വേഷം; സംഭവത്തില്‍ ഉന്നതതല അന്വേഷണം വേണമെന്നും കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം : വേഷത്തോടു പോലും മോഡി ഭരണത്തിന് മുരടന്‍ കലിയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഗുജറാത്തിലെ കേന്ദ്ര സര്‍ക്കാര്‍ നടപടി ബിജെപി ഭരണത്തിന്റെ അന്യമത വിദ്വേഷവും അസഹിഷ്ണുതയും എത്രമാത്രം കടുത്തതാണെന്ന് ബോധ്യപ്പെടുത്തുന്നുവെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

സംഭവത്തെപ്പറ്റി കേന്ദ്രസര്‍ക്കാര്‍ ഉന്നതതല അന്വേഷണം നടത്തണം. പ്രധാനമന്ത്രി പങ്കെടുത്ത സമ്മേളനത്തില്‍ മതനിന്ദയുണ്ടാകുകയും മതാചാര പ്രകാരമുള്ള ശിരോവസ്ത്രം ധരിച്ച മുസ്ലിങ്ങളായ വനിതാ പഞ്ചായത്ത് പ്രസിഡന്റുമാരെ അവഹേളിക്കുകയും ചെയ്ത സംഭവം പ്രതിഷേധാര്‍ഹമാണെന്നും കോടിയേരി പറഞ്ഞു.

കേന്ദ്രസര്‍ക്കാരിന്റെ ക്ഷണപ്രകാരം സ്വച്ഛ്ശക്തി പരിപാടിയില്‍ പങ്കെടുക്കാനെത്തിയ കേരളത്തില്‍ നിന്നുള്ള 3 പഞ്ചായത്ത് പ്രസിഡന്റുമാരുടെ ശിരോവസ്ത്രത്തിനാണ് വിലക്കുണ്ടായത്. മതാചാരപ്രകാരമുള്ള വസ്ത്രമാണെന്ന് പറഞ്ഞെങ്കിലും സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ അത് മാനിക്കാന്‍ തയ്യാറായില്ല. കേന്ദ്ര സര്‍ക്കാര്‍ നടപടി വിവാദമായ സാഹചര്യത്തിലാണ് കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News