ഫാദര്‍ റോബിന്‍ പൊലീസ് കസ്റ്റഡിയില്‍; കോടതിയുടെ അനുമതി നാല് ദിവസത്തേക്ക്; പൊലീസ് തെളിവെടുപ്പിനായി കൊണ്ടുപോയി; കൂടുതല്‍ ചോദ്യം ചെയ്‌തേക്കും

തലശേരി : കൊട്ടിയൂര്‍ പീഡനക്കേസിലെ മുഖ്യപ്രതി ഫാദര്‍ റോബിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. പൊലീസിന്റെ അപേക്ഷ പരിഗണിച്ച് നാല് ദിവസത്തേക്കാണ് വിട്ടത്. കണ്ണൂര്‍ അഡീഷണല്‍ സെഷന്‍സ് (ഒന്ന്) കോടതിയുടേതാണ് നടപടി. കൊട്ടിയൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭണിയാക്കിയ കേസിലാണ് നടപടി.

സ്‌പെഷ്യല്‍ പ്രോസിക്യുട്ടര്‍ എംജെ ജോണ്‍സണ്‍ മുഖേനയാണ് അന്വേഷണസംഘം കസ്റ്റഡി അപേക്ഷ നല്‍കിയത്. കൂടുതല്‍ തെളിവെടുപ്പിനും ചോദ്യം ചെയ്യലിനുമായാണ് പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയത്. ഇരുഭാഗത്തിന്റെയും വാദം പൂര്‍ത്തിയായ സാഹചര്യത്തില്‍ ഉച്ചയ്ക്ക് ശേഷമാണ് കസ്റ്റഡി അപേക്ഷ അനുവദിച്ചത്.

13ന് പകല്‍ ഒന്നരയ്ക്ക് പ്രതിയെ തിരിച്ചെത്തിക്കാനും കോടതി നിര്‍ദ്ദേശിച്ചു. അന്വേഷണ ഉദ്യോഗസ്ഥനായ പേരാവൂര്‍ സിഐ സുനില്‍കുമാര്‍ പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പിന് കൊണ്ടുപോയി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News