നടി ഭാവനയുടെ വിവാഹം നിശ്ചയിച്ചു; വരന്‍ കന്നഡ നിര്‍മ്മാതാവ് നവീന്‍; വിവാഹം ഒാഗസ്റ്റില്‍ ബംഗളുരുവില്‍; വിവാഹം അഞ്ച് വര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍

തൃശൂര്‍ : നടി ഭാവനയുടെ വിവാഹം നിശ്ചയിച്ചു. കന്നഡ നിര്‍മ്മാതാവ് നവീന്‍ ആണ് വരന്‍. തൃശൂരിലാണ് വിവാഹ നിശ്ചയ ചടങ്ങ് സംഘടിപ്പിച്ചത്. ലളിതമായ ചടങ്ങില്‍ സിനിമാ രംഗത്തുനിന്നുള്ള ചുരുക്കം ആളുകള്‍ മാത്രമാണ് പങ്കെടുത്തത്. വരുന്ന ഓഗസ്റ്റ് മാസത്തില്‍ ബംഗളുരുവില്‍ വച്ചാണ് വിവാഹം.

അഞ്ച് വര്‍ഷത്തോളം നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരുടെയും വിവാഹ നിശ്ചയം നടത്തിയത്. 2012ല്‍ റോമിയോ എന്ന കന്നട ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് ഇരുവരും പരിചയപ്പെടുന്നത്. പരിചയം പിന്നീട് പ്രണയത്തിന് വഴിമാറി.

Bhavana-Marriage

ഭാവനയുടെ വിവാഹം സംബന്ധിച്ച അഭ്യൂഹങ്ങള്‍ നേരത്തെ പ്രചരിച്ചിരുന്നു. എന്നാല്‍ ഇത് നിഷേധിച്ച് ഭാവനയുടെ അമ്മ തന്നെ രംഗത്തെത്തി. ഭാവനയുടെ വിവാഹം അച്ഛന്‍ ജീവിച്ചിരുന്നപ്പോള്‍ തന്നെ ഉറപ്പിച്ചതാണെന്നു അമ്മ പുഷ്പ നേരത്തെ വ്യക്തമാക്കിയിരുന്നു. തീയതി നിശ്ചയിച്ചാല്‍ ഭാവന തന്നെ അത് ഔദ്യോഗികമായി അറിയിക്കുമെന്നുമാണ് അമ്മ അറിയിച്ചത്.

വിവാഹശേഷം സിനിമയില്‍ തുടര്‍ന്ന് അഭിനയിക്കുന്നുണ്ടോ എന്ന കാര്യത്തിലും തീരുമാനം എടുക്കേണ്ടത് ഭാവനയാണെന്നുമാണ് കുടുംബത്തിന്റെ നിലപാട്. താന്‍ പ്രണയത്തിലാണെന്ന് ഭാവന തന്നെയാണ് വെളിപ്പെടുത്തിയത്. എന്നാല്‍ ആരെയാണ് പ്രണയിക്കുന്നത് എന്ന കാര്യം വ്യക്തമാക്കിയിരുന്നില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News