ട്രാഫിക് നിയമം ലംഘിച്ചിട്ടും യുവാവ് ബൈക്കിൽ നിന്നിറങ്ങിയില്ല; ബൈക്കിലിരുത്തി തന്നെ പൊലീസ് ക്രെയിൻ ഉപയോഗിച്ച് പൊക്കിയെടുത്ത് കൊണ്ടു പോയി | വീഡിയോ

ലഖ്‌നൗ: ട്രാഫിക് നിയമം ലംഘിച്ച ശേഷം ബൈക്കിൽ നിന്നിറങ്ങാൻ കൂട്ടാക്കാതെ പൊലീസിനെ വെല്ലുവിളിച്ച യുവാവിനെ പൊലീസ് പൊക്കിയെടുത്ത് കൊണ്ടുപോയി. യുവാവിനെ ബൈക്കിൽ തന്നെ ഇരുത്തി ക്രെയിൻ ഉപയോഗിച്ച് പൊക്കിയെടുത്ത് കൊണ്ടുപോകുകയായിരുന്നു പൊലീസ്. കാൺപൂരിലാണ് രസകരമായ ഈ സംഭവം നടന്നത്. നോ പാർക്കിംഗ് പ്രദേശത്ത് ബൈക്ക് പാർക്ക് ചെയ്ത് പൊലീസ് പിടിച്ചപ്പോൾ അതിൽ നിന്നിറങ്ങാതെ പൊലീസിനെ വെല്ലുവിളിക്കുകയായിരുന്നു യുവാവ് ചെയ്തത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ ട്വിറ്ററിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

നോ പാർക്കിംഗ് ഏരിയയിലാണ് യുവാവ് ബൈക്ക് പാർക്ക് ചെയ്തിരുന്നത്. പൊലീസ് എത്തി ഫൈൻ ഈടാക്കാൻ ഒരുങ്ങിയപ്പോൾ ഇയാൾ ഫൈൻ അടക്കാൻ തയ്യാറായില്ല. ഇതോടെ പൊലീസ് ബൈക്ക് കസ്റ്റഡിയിൽ എടുക്കാൻ ഒരുങ്ങി. എന്നാൽ, ബൈക്കിൽ നിന്നിറങ്ങാതെ പൊലീസ് യുവാവിനെ വെല്ലുവിളിച്ചു. ഇതോടെ യുവാവിനെ ബൈക്കിൽ ഇരുത്തി തന്നെ ക്രെയിൻ ഉപയോഗിച്ച് പൊക്കുകയായിരുന്നു.

ഇയാളുടെ സുഹൃത്താണ് ഇയാളെ ബൈക്കിൽ ഇരുത്തിക്കൊണ്ട് എടുത്തു പോകുന്നതിന്റെ വീഡിയോ മൊബൈലിൽ പകർത്തിയത്. ട്വിറ്ററിൽ രസകരമായ പ്രതികരണങ്ങളാണ് വീഡിയോക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here