നോക്കിയ 3310 ന്റെ പുതിയൊരു പതിപ്പ് കൂടി വിപണിയിൽ അവതരിപ്പിച്ചു. ലോകത്തിലെ ഏറ്റവും വലിയ ആഡംബര ഫോൺ നിർമാതാക്കളായ കാവിയർ (Caviar) ആണ് നോക്കിയ 3310ന്റെ ആഡംബര ഫോൺ വിപണിയിൽ അവതരിപ്പിച്ചത്. നോക്കിയ 3310 സുപ്രിമോ പുടിൻ എന്നാണ് ഫോണിനു പേരിട്ടിരിക്കുന്നത്. വിലയും ഫീച്ചറും കേട്ടാൽ നിങ്ങൾ ഞെട്ടും.. വില വെറും 1690 ഡോളർ അഖവാ 1,13,000 രൂപ. ഫീച്ചറോ? ഒന്നുമില്ല.. നോക്കിയ പുതുക്കി ഇറക്കിയ 3310 ഫോണിൽ നിന്ന് ഒരു വ്യത്യാസവുമില്ല.
ഏകദേശം മുപ്പത് നോക്കിയ 3310 വാങ്ങുന്ന വിലയാകും ഒരു നോക്കിയ 3310 സുപ്രിമോ പുടിൻ വാങ്ങാൻ. ഒരു വ്യത്യാസവുമില്ലാതെ ഇത്രയും വിലയാകാൻ ഇതെന്താ സ്വർണത്തിൽ പൊതിഞ്ഞ ഫോണാണോ എന്നു ചോദിച്ചാൽ അതെ എന്നു തന്നെ പറയേണ്ടി വരും. കാര്യം പറഞ്ഞു തരാം. കാവിയർ ആണ് ഫോൺ പുറത്തിറക്കുന്നത് എന്നു പറഞ്ഞല്ലോ. കാവിയർ എന്നാൽ റഷ്യൻ കമ്പനിയാണ്. അതുകൊണ്ടു തന്നെ രാജ്യത്തെ ഏറ്റവും പ്രശസ്തനായ പ്രസിഡന്റിന്റെ പേരിലാണ് അവർ ഫോൺ ഇറക്കുന്നത്. സുപ്രിമോ പുടിൻ.
ഫോണിന്റെ പിൻ ഭാഗത്ത് പുടിന്റെ ചിത്രം സ്വർണ്ണ പ്ലെയ്റ്റിൽ പിടിപ്പിച്ചിട്ടുണ്ട്. മറ്റൊരു സ്വർണ്ണ പ്ലെയ്റ്റിൽ റഷ്യൻ ദേശീയ ഗാനത്തിൽ നിന്ന് ഒരു വരിയും പിടിപ്പിച്ചിട്ടുണ്ട്. മുന്നിലുള്ള ഒരു സ്വർണ്ണ ബട്ടണിൽ റഷ്യയുടെ കോട് ഓഫ് ആംസ് (coat of arms) ചിത്രീകരിച്ചിരിക്കുന്നു. ഒപ്പം കാവിയർ എന്നു ആലേഖനം ചെയ്തിരിക്കുന്നതും സ്വർണം പൂശിയാണ്.
ഓർഡർ ചെയ്താൽ ഫോൺ എത്തുന്നത് മരത്തിൽ നിർമിച്ച ഒരു വില കൂടിയ കെയ്സിലായിരിക്കും. പുറത്തെ മാറ്റങ്ങളും, കെയ്സും ഒഴിവാക്കിയാൽ പുതിയതായി പുറത്തിറക്കിയ നോക്കിയ 3310യുടെ ഫീച്ചറുകൾ തന്നെയാണ് പുടിൻ ഫോണിനുള്ളിലും ഉള്ളത്. റഷ്യൻ ഭാഷയിലുള്ള Caviar ഫോണിന്റെ ചിത്രങ്ങളും വിശദാംശങ്ങളും കാവിയറിന്റെ സൈറ്റിൽ അറിയാം.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here