മോദിയുടെ ചടങ്ങില്‍ ശിരോവസ്ത്രം അഴിച്ചുവയ്‌ക്കേണ്ടിവന്നത് ഏറ്റവും വലിയ തിക്താനുഭവമെന്ന് ഷഹര്‍ബാന്‍; കേന്ദ്രം ക്ഷണിച്ചുവരുത്തി അപമാനിച്ചു

കല്‍പ്പറ്റ: മോദി പങ്കെടുത്ത ചടങ്ങില്‍ ശിരോവസ്ത്രം അഴിച്ചുവയ്‌ക്കേണ്ടിവന്നത് ജനപ്രതിനിധിയെന്ന നിലയില്‍ താന്‍ നേരിട്ട ഏറ്റവും വലിയ തിക്താനുഭവമായിരുന്നുവെന്ന് മുപ്പൈനാട് പഞ്ചായത്ത് പ്രസിഡന്റ് ഷഹര്‍ബാന്‍ സെയ്തലവി. മതാചാരത്തിനും വ്യക്തിസ്വാതന്ത്ര്യത്തിനും നേരെയുണ്ടായ കടന്നുകയറ്റം വേദനാജനകമാണെന്ന് ഷഹര്‍ബാന്‍ പറഞ്ഞു.

സ്ത്രീയെന്ന നിലയിലും ജനപ്രതിനിധിയെന്ന നിലയിലും മാത്രമല്ല, കേരളത്തെ അപമാനിച്ചതുപോലെയാണ് അനുഭവപ്പെട്ടത്. കേന്ദ്രസര്‍ക്കാര്‍ ക്ഷണിച്ചുവരുത്തി അപമാനിക്കുകയായിരുന്നു. വ്യക്തിത്വം പണയം വയ്‌ക്കേണ്ടിവരുന്ന ഇത്തരമൊരനുഭവം ആര്‍ക്കും ഉണ്ടാവരുത്.

കാസര്‍കോടു നിന്നുള്ള മുസ്ലി പ്രതിനിധികള്‍ ഉള്‍പ്പെടെ ഞങ്ങള്‍ 21 പേര്‍ ഒരുമിച്ച് ഹാളിലേക്ക് കടക്കുമ്പോഴാണ് തടഞ്ഞത്. പ്രതിഷേധത്തിന് ഒരുവിലയും കല്‍പ്പിച്ചില്ല. ഒടുവില്‍ തട്ടം കൈയില്‍പിടിച്ച് പോവാന്‍ ശ്രമിച്ചപ്പോള്‍ നിലത്തിടാന്‍ പറഞ്ഞു. തനിക്കുണ്ടായ അനുഭവത്തില്‍ പ്രതിഷേധിക്കാനും പിന്തുണ നല്‍കാനും കക്ഷിരാഷ്ട്രീയ ഭേദമെന്യേ കേരളമൊന്നാകെ ഒപ്പം നിന്നത് അഭിമാനകരമാണെന്നും ഷഹര്‍ബാന്‍ പറഞ്ഞു.

ഏറ്റവും മികച്ച രീതിയില്‍ ഒഡിഎഫ് പദ്ധതി നടപ്പാക്കിയ പഞ്ചായത്ത് എന്ന നിലയിലാണ് സ്വച്ഛ്ശക്തി 2017ല്‍ പങ്കെടുക്കാന്‍ പോയത്. വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനോട് സമ്മേളനത്തില്‍ പ്രസംഗിക്കണമെന്നും മുന്‍കൂട്ടി അറിയിച്ചിരുന്നു. എന്നാല്‍ പ്രസംഗിക്കാന്‍ അനുവദിച്ചില്ല. മോദി ഗുജറാത്ത് മുഖ്യമന്ത്രിയായപ്പോള്‍ നടത്തിയ ചില പ്രവര്‍ത്തനങ്ങള്‍ കാണിക്കുക മാത്രമായിരുന്നു സമ്മേളനത്തിലെ പ്രധാന പടിപാടിയെന്നും ഷഹര്‍ബാന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News