സഭയില്‍ പ്രതിപക്ഷ ബഹളം; മുഖ്യമന്ത്രി ‘വാടക’ പരാമര്‍ശം പിന്‍വലിക്കണമെന്ന് ആവശ്യം; പ്രതിപക്ഷം സംഘ്പരിവാറിനോട് സമരസപ്പെട്ടിരിക്കുന്നുവെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ‘വാടക’ പരാമര്‍ശം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷ ബഹളം തുടരുന്നു. ആര്‍എസ്എസിനെയും ശിവസേനയെയും പറയുമ്പോള്‍ പ്രതിപക്ഷത്തിന് അസഹിഷ്ണുതയാണെന്നും പ്രതിപക്ഷം സംഘ്പരിവാറിനോട് സമരസപ്പെട്ടിരിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ മറുപടിയെ തുടര്‍ന്ന് പ്രതിപക്ഷം ചോദ്യോത്തരവേള ബഹിഷ്‌കരിച്ച് സഭയില്‍നിന്ന് ഇറങ്ങിപ്പോയി.

മുഖ്യമന്ത്രി നടുത്തളത്തിലിറങ്ങി കയര്‍ത്തുവെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ചെയറില്‍ സ്പീക്കറില്ലാത്തപ്പോള്‍ നടുത്തളത്തില്‍ നില്‍ക്കാമെന്നും ഇക്കാര്യത്തില്‍ പ്രതിപക്ഷ നേതാവിന് തെറ്റിദ്ധാരണയെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, സഭാ നടപടികള്‍ തുടരാത്ത സമയത്ത് അംഗങ്ങള്‍ കൂടി നില്‍ക്കുന്നത് സ്വാഭാവികമാണെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. പ്രതിപക്ഷം ഉന്നയിച്ച വിഷയത്തില്‍ പരിശോധിച്ച് റൂളിംഗ് നല്‍കുമെന്ന് പറഞ്ഞിരുന്നു. അത് എപ്പോള്‍ വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുന്നത് ഉചിതമല്ല. ഒരിക്കല്‍ റൂളിംഗ് നല്‍കിയ കാര്യം വീണ്ടും സഭയില്‍ ഉയര്‍ത്തുന്നത് ശരിയല്ലെന്നും സ്പീക്കര്‍ പറഞ്ഞു. ഒരിക്കല്‍ പറഞ്ഞ കാര്യത്തെ കുറിച്ച് ചര്‍ച്ച ചെയ്ത് സമയം പാഴാാക്കാനാവില്ലെന്നും സ്പീക്കര്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News