സുചിത്രയുടെ അടുത്ത ലക്ഷ്യം മലയാള താരങ്ങള്‍; സൂചനയുമായി ട്വീറ്റ്

ധനുഷ്, ആന്‍ഡ്രിയ, തൃഷ തുടങ്ങിയവരുടെ സ്വകാര്യ ചിത്രങ്ങള്‍ പുറത്ത് വിട്ട സുചിത്ര കാര്‍ത്തികിന്റെ അടുത്ത ലക്ഷ്യം മലയാള താരങ്ങളെന്ന് സൂചന. ട്വീറ്റിലൂടെയാണ് സുചിത്രയുടെ ഇക്കാര്യം സംബന്ധിച്ച സൂചന നല്‍കിയത്. മല്ലു ലീക്ക്‌സ് എന്ന പേരില്‍ മലയാള താരങ്ങളുടെ ചിത്രങ്ങള്‍ പുറത്തുവിടുമെന്നാണ് ഭീഷണി.

സുചിത്രയുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നും പുറത്തുവരുന്ന ട്വീറ്റുകളും ചിത്രങ്ങളും തമിഴകത്തെ ഞെട്ടിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍ തന്റെ അക്കൗണ്ട് മറ്റാരോ ദുരുപയോഗം ചെയ്യുകയാണെന്നാണ് സുചിത്രയുടെ വാദം. ആരാണ് സത്യം പറയുന്നതെന്ന് മനസിലാകാതെ ആരാധകരും സിനിമാ ലോകവും വിറളി പിടിച്ചിരിക്കുകയാണ്. ഇതിന് പിന്നാലെയാണ് പുതിയ ട്വീറ്റ്.

DDDDDDD

ധനുഷ്, ആന്‍ഡ്രിയ, അമലാ പോള്‍, നയന്‍താര തുടങ്ങിയ താരങ്ങളുടെ സ്വകാര്യ ചിത്രങ്ങളാണ് കഴിഞ്ഞദിവസങ്ങളില്‍ സുചിത്രയുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്ന് പുറത്തുവന്നത്. ധനുഷ് മയക്കുമരുന്ന് നല്‍കി തന്നെ പീഡിപ്പിച്ചുവെന്നും സുചിത്ര ആരോപിച്ചിരുന്നു. സുചി ലീക്ക്‌സ് എന്ന ഹാഷ് ടാഗോട് കൂടിയാണ് ചിത്രങ്ങള്‍ പുറത്ത് വന്നുകൊണ്ടിരിക്കുന്നത്.

അതേസമയം, സുചിത്ര മാനസികസമ്മര്‍ദത്തെ തുടര്‍ന്ന് ലണ്ടനില്‍ ചികിത്സ തേടുകയാണെന്ന റിപ്പോര്‍ട്ടും പുറത്തുവരുന്നുണ്ട്. സുചിത്ര മാനസിക പ്രശ്‌നങ്ങളിലൂടെ കടന്നുപോവുകയാണെന്നും തങ്ങള്‍ അത് പരിഹരിക്കാനുള്ള ശ്രമത്തിലാണെന്നും കാര്‍ത്തിക് തന്നോട് പറഞ്ഞതായി ഗായിക ചിന്മയി വെളിപ്പെടുത്തി.

ഇതിനിടെ മലയാള നടി മഡോണയുടെ ഫേസ്ബുക്ക്, ട്വിറ്റര്‍ അക്കൗണ്ടുകളും ഹാക്ക് ചെയ്യപ്പെട്ടിരുന്നു. തന്റെ പേജ് ഹാക്ക് ചെയ്യപ്പെട്ടിരിക്കുകയാണെന്നും ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇതില്‍ നിന്നുവരുന്ന പോസ്റ്റുകള്‍ അവഗണിക്കണമെന്നും മഡോണ മുന്നറിയിപ്പു നല്‍കിയിരുന്നു. തന്റെ പേരില്‍ വരുന്ന ട്വിറ്റര്‍ പോസ്റ്റുകളും വ്യാജമാണെന്നും മഡോണ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News