ദക്ഷിണകൊറിയന്‍ പ്രസിഡന്റിനെ ഇംപീച്ച് ചെയ്യാനുള്ള പാര്‍ലമെന്റ് തീരുമാനത്തിന് ഭരണഘടനാ കോടതിയുടെ അംഗീകാരം; പ്രധാനമന്ത്രി ഇടക്കാല ഭരണാധികാരിയാകും

സോള്‍: ദക്ഷിണകൊറിയന്‍ പ്രസിഡന്റ് പാര്‍ക് ഗ്യൂന്‍ഹൈയെ ഇംപീച്ച് ചെയ്യാനുള്ള പാര്‍ലമെന്റ് തീരുമാനത്തിന് ഭരണഘടനാ കോടതിയുടെ അംഗീകാരം. അടുത്ത സുഹൃത്തിന് അഴിമതി നടത്തുന്നതിനായി പദവി ദുരുപയോഗം ചെയ്‌തെന്ന ആരോപണത്തിലാണ് നടപടി. സുഹൃത്തിന് വേണ്ടി സര്‍ക്കാര്‍ രേഖകള്‍ ചോര്‍ത്തി നല്‍കിയെന്നും അനധികൃതമായി പണം സമ്പാദിക്കാന്‍ കൂട്ടുനിന്നെന്നുമാണ് ആരോപണം.

പാര്‍കിനെ പുറത്താക്കിയ സാഹചര്യത്തില്‍ പ്രധാനമന്ത്രി ഇടക്കാല ഭരണാധികാരിയായി ചുമതലയേല്‍ക്കും. മെയില്‍ പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here