മലയിന്‍കീഴില്‍ സഹോദരിമാരെ പീഡിപ്പിച്ച യുവാവ് പിടിയില്‍; മൂന്നുമാസത്തിനിടെ നിരവധിതവണ പീഡിപ്പിച്ചെന്ന് പെണ്‍കുട്ടികളുടെ മൊഴി

തിരുവനന്തപുരം: മലയിന്‍കീഴില്‍ സഹോദരിമാരായ ബാലികമാരെ പീഡിപ്പിച്ച കേസില്‍ പ്രതി പിടിയില്‍. പൂവച്ചല്‍ സ്വദേശിയായ വിനോദ് എന്നയാളെയാണ് മലയന്‍കീഴ് പൊലീസ് കസ്റ്റഡിയിലെടുത്തത്. അഞ്ചും ഒമ്പതും വയസുള്ള കുട്ടികളെയാണ് വിനോദ് പീഡിപ്പിച്ചത്.

പെണ്‍കുട്ടികളുടെ പിതാവിന്റെ അടുത്ത പരിചയക്കാരനാണ് പ്രതി. മൂത്ത കുട്ടി ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ നടന്ന പരിശോധനയിലാണ് പീഡനവിവരം പുറത്തറിഞ്ഞത്. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. മൂന്നുമാസത്തിനിടെ പലതവണ വിനോദ് പീഡിപ്പിച്ചതായി പെണ്‍കുട്ടികള്‍ മൊഴി നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here