ആലപ്പുഴ: കേരളത്തിലെ എന്‍ഡിഎ നേതൃത്വം കേന്ദ്ര മന്ത്രിമാരുമായി നടത്തുന്ന യോഗത്തില്‍ നിന്ന് ബിഡിജെഎസ് അധ്യക്ഷനും എന്‍ഡിഎ സംസ്ഥാന കണ്‍വീനറുമായ തുഷാര്‍ വെള്ളാപ്പള്ളി പങ്കെടുക്കില്ല. ബിജെപി നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാത്തതിലുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ് വിട്ടുനില്‍ക്കുന്നതെന്ന് തുഷാര്‍ പറഞ്ഞു.
തെരഞ്ഞെടുപ്പ് സമയത്ത് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാതെ ബിജെപി, ബിഡിജെഎസിനെ പറ്റിക്കുകയായിരുന്നെന്ന് വെള്ളാപ്പള്ളി നടേശന്‍ പീപ്പിള്‍ ടിവിയോട് പറഞ്ഞു. ബിഡിജെഎസിനോട് ബിജെപി യാതൊരു മാന്യതയും കാണിച്ചില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ബിഡിജെഎസിനെ ബിജെപി പൂര്‍ണമായും അവഗണിച്ചതോടെയാണ് തുഷാര്‍ യോഗത്തില്‍ നിന്ന് വിട്ടുനിന്നത്. കേന്ദ്രതലത്തിലുള്ള പദവികളിലും ബോര്‍ഡുകളിലും ബിജെപിക്കാരെ മാത്രം നിയമിച്ചതും ബിഡിജെഎസിന്റെ പ്രതിഷേധങ്ങള്‍ക്ക് കാരണമായി.
അതേസമയം, ബിഡിജെഎസ് ജനറല്‍ സെക്രട്ടറി ടി.വി ബാബു പാര്‍ട്ടി പ്രതിനിധിയായി സംഘത്തിലുണ്ടാകും. ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേന്ദ്ര മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here