ജസ്റ്റിസ് കര്‍ണനെതിരെ സുപ്രീംകോടതിയുടെ അറസ്റ്റ് വാറണ്ട്; നടപടി കോടതിയലക്ഷ്യ കേസില്‍ നേരിട്ട് ഹാജരാകാത്തതിനാല്‍; ജഡ്ജിക്കെതിരെ സുപ്രീംകോടതി വാറണ്ട് രാജ്യത്ത് ആദ്യമായി

ദില്ലി: കൊല്‍ക്കത്ത ഹൈക്കോടതിയിലെ ജസ്റ്റിസ് സിഎസ് കര്‍ണനെതിരെ സുപ്രീം കോടതിയുടെ അറസ്റ്റ് വാറണ്ട്. കോടതിയലക്ഷ്യ കേസില്‍ സുപ്രീംകോടതിയില്‍ നേരിട്ട് ഹാജരാകാത്തതിനാലാണ് നടപടി.

അറസ്റ്റ് നടപടികള്‍ തുടങ്ങണമെന്നും പൊലീസിനോട് സുപ്രീംകോടതി ആവശ്യപ്പെട്ടു. ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഏഴംഗ ബഞ്ചിന്റേതാണ് നിര്‍ദേശം. രാജ്യത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ജഡ്ജിക്കെതിരെ സുപ്രീംകോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുന്നത്.

മുന്‍ സുപ്രീംകോടതി ജഡ്ജിമാര്‍ക്കെതിരെയും മദ്രാസ് ഹൈക്കോടതി ജഡ്ജിക്കെതിരെയും ആരോപണങ്ങള്‍ ഉന്നയിച്ചതിനെതിരെയാണ് കര്‍ണനെതിരെ കോടതിയലക്ഷ്യ നടപടി. കര്‍ണന്റെ ജുഡീഷ്യല്‍ അധികാരങ്ങളും കോടതി റദ്ദാക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News