സുക്കര്‍ബര്‍ഗ് വീണ്ടും അച്ഛനാകുന്നു; ‘പ്രസില്ലയും ഞാനും മറ്റൊരു പെണ്‍കുഞ്ഞിനെ കൂടി പ്രതീക്ഷിക്കുന്നു’

ഫേസ്ബുക്ക് മേധാവി മാര്‍ക്ക് സുക്കര്‍ബര്‍ഗും ഭാര്യ പ്രിസില്ല ചാനും വീണ്ടും അച്ഛനമ്മമാരാകുന്നു. ഫേസ്ബുക്കിലൂടെയാണ് സുക്കര്‍ബര്‍ഗ് ഇക്കാര്യം അറിയിച്ചത്.

‘പ്രസില്ലയും ഞാനും മറ്റൊരു പെണ്‍കുഞ്ഞിനെ കൂടി പ്രതീക്ഷിക്കുന്നു. മൂത്തമകള്‍ മാക്‌സ് ജനിക്കുന്നതിന് മുന്‍പുണ്ടായ ബുദ്ധിമുട്ടുകള്‍ മൂലം അടുത്തൊരു കുഞ്ഞുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. എന്നാല്‍ പ്രിസില്ല വീണ്ടും ഗര്‍ഭിണിയാണെന്ന് അറിഞ്ഞപ്പോള്‍ കുഞ്ഞ് ആരോഗ്യത്തോടെയിരിക്കണമെന്നാണ് ആദ്യം ആഗ്രഹിച്ചത്. അടുത്ത ആഗ്രഹം ഇനിയും ഒരു പെണ്‍കുഞ്ഞ് ജനിക്കണമെന്നും. ഒരു സഹോദരി ഉണ്ടാവുന്നതിനെകാള്‍ വലിയൊരു സമ്മാനം ഉണ്ടെന്ന് ഞാന്‍ കരുതുന്നില്ല.’- സുക്കര്‍ബര്‍ഗ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News