കോഴിക്കോട്: ശിവസേനയുടെ സദാചാരപൊലീസിംഗിനെതിരെ പ്രതികരിച്ച ഡിവൈഎഫ്‌ഐയെ പോലുള്ള സംഘടനകളിലാണ് തന്റെ ഭാവി പ്രതീക്ഷയെന്ന് നടനും സംവിധായകനുമായ ജോയ് മാത്യു. അവര്‍ക്ക് മാത്രമേ നമ്മുടെ നാടിനെയും നാളത്തെ തലമുറയെയും രക്ഷിക്കാനാവൂയെന്നും ജോയ് മാത്യു അഭിപ്രായപ്പെട്ടു.
ജോയ് മാത്യുയുടെ വാക്കുകള്‍:
കാണ്ടാമൃഗങ്ങള്‍ പല രൂപത്തിലാണ് ചരിത്രത്തില്‍ കുളബുകുത്തുക.
ഇതാ ഒടുവില്‍ കൊച്ചി മറൈന്‍ ഡ്രൈവിലും ശിവസേന എന്ന പേരില്‍ കാവിക്കൊടിയും കയ്യില്‍ ചൂരലുമായി ദുരാചാരത്തിന്റെ അവതാരങ്ങളായി
അവരെത്തി. ചരിത്രത്തിന്റെ ചവറ്റുകൊട്ടയില്‍ നിന്നും ഇറങ്ങിവന്ന കാണ്ടാമൃഗങ്ങള്‍ക്ക് കാവലായി എല്ലായ്‌പോഴുന്നെപോലെ
കാക്കി ജഡങ്ങളും.
എന്നാല്‍ പുരോഗമനപരമായി ചിന്തിക്കുന്ന ചെറുപ്പക്കാര്‍ക്ക് പ്രതീക്ഷ നല്‍കുന്ന ഒന്നായിരുന്നു. കണ്ടാമൃഗങ്ങള്‍ ഇരബിയ അതേ മണ്ണില്‍ ഡിവൈഎഫ്‌ഐ, കെഎസ്‌യു തുടങ്ങിയ യുവ സംഘടനകള്‍ നടത്തിയ പ്രതിഷേധക്കൂട്ടായ്മകള്‍. നമുക്ക് വേണ്ടത് വഴിപാടുപോലെ നടത്തപ്പെടുന്ന വാര്‍ഷിക സമ്മേളങ്ങള്‍ മാത്രമല്ല, ഇടക്കിടെ നടത്തേണ്ട ആണ്‍ പെണ്‍ സൗഹൃദ കൂട്ടായ്മകളാണു. അരാജകത്വത്തിലേക്ക് വഴുതിപ്പോവാത്ത സംഗീതാഘോഷങ്ങളാണൂ എന്ന് യുവാക്കളുടെ സംഘടനകള്‍ തീരുമാനിക്കേണ്ട സമയമായി.
ഒരു ഭാഗത്ത് കാണ്ടാമൃഗങ്ങള്‍ ദുരാചാരത്തിന്റെ ചൂരലുയര്‍ത്തുബോള്‍ മറുഭാഗത്ത് ലൈംഗീക പീഡകരുടെ മദാ (താ) ന്ധകാരത പത്തിവിടര്‍ത്തുബോള്‍ ഇനി കുട്ടികള്‍ക്ക് പ്രതീക്ഷിക്കുവാനുള്ളത്, ആപത് ഘട്ടത്തില്‍ ഒരു ഫോണ്‍ വിളിയില്‍ രക്ഷക്കെത്താവുന്ന യുവാക്കളുടെ സംഘടനകള്‍ മാത്രമാണു.
അവര്‍ക്ക് മാത്രമെ കാണ്ടാമൃഗങ്ങളില്‍ നിന്നും നമ്മുടെ നാടിനെ, നമ്മുടെ നാളത്തെ തലമുറയെ രക്ഷിക്കാനാവൂ. ഡിവൈഎഫ്‌ഐ പോലുള്ള അര്‍ഥവും ആള്‍ബലവുമുള്ള സംഘടനയിലാണു ഇക്കാര്യത്തില്‍ എനിക്ക് പ്രതീക്ഷ.
Get real time update about this post categories directly on your device, subscribe now.