ഇ-സിഗരറ്റ് അപകടകാരിയല്ലെന്നു കരുതുന്നവർ അറിയാൻ; ഇ-സിഗരറ്റുകൾ കാൻസറുണ്ടാക്കും

പുകവലി ആരോഗ്യത്തിനു ഹാനികരമാണ്. അത് എല്ലാവർക്കും അറിയുകയും ചെയ്യാം. അതുകൊണ്ടാണ് സിഗരറ്റ് വലിയിൽ നിന്ന് പുകവലിക്കുന്നവർക്ക് വിടുതലുമായി ഇ-സിഗരറ്റുകൾ എത്തിയത്. സാധാരണ സിഗരറ്റ് പോലെ അപകടകാരിയല്ലെന്നും കാൻസർ പോലുള്ള മാരകരോഗങ്ങൾ ഉണ്ടാക്കില്ലെന്നുമാണ് ഇ-സിഗരറ്റിന്റെ മേൻമയായി എല്ലാവരും പറഞ്ഞുവന്നിരുന്നത്. എന്നാൽ, ഇപ്പോഴിതാ ഇ-സിഗരറ്റ് കാൻസറിനു കാരണമാകുമെന്നു പുതിയ പഠനങ്ങളിൽ നിന്നു വ്യക്തമാകുന്നു. ഉയർന്ന ഊർജ്ജത്തിൽ ഇ-സിഗരറ്റുകൾ പരിശോധിച്ചതിൽ നിന്നാണ് ഇക്കാര്യം വ്യക്തമായത്.

കാൻസറിനു കാരണമാകുന്ന ബെൻസേൻ എന്ന ഘടകം ഇ-സിഗരറ്റ് വാപ്പറുകളിൽ അടങ്ങിയിട്ടുണ്ടെന്നാണ് പുതിയ പഠനങ്ങളിൽ നിന്നു വ്യക്തമാകുന്നത്. ഗാസോലിൻ എന്നു പറയപ്പെടുന്ന ഘടകത്തിന്റെ ഉപഘടകമാണ് ബെൻസേൻ ഗാസോലിൻ എന്നത് ലുക്കീമിയ, അസ്ഥിക്ഷയം അടക്കം പല രോഗങ്ങൾക്കും കാരണമാകുന്നതാണ് ഗാസോലിൻ. നഗരപ്രദേശങ്ങളിൽ പ്രത്യേകമായി ഈ പുക കണ്ടുവരാറുണ്ട്. വ്യാവസായിക കേന്ദ്രങ്ങളിൽ നിന്നാണ് ഗാസോലിൻ നഗരപ്രദേശങ്ങളിലെ അന്തരീക്ഷങ്ങളിലേക്കു പുറന്തള്ളപ്പെടുന്നത്.

പോർട്ട്‌ലാൻഡ് സ്‌റ്റേറ്റ് സർവകലാശാലയിൽ നിന്നുള്ള സംഘമാണ് ഇ-സിഗരറ്റുകളിലെ കാൻസർ സാധ്യത പരിശോധിച്ചത്. ഉയർന്ന ഊർജ്ജത്തിൽ പരിശോധിച്ചപ്പോൾ ഇ-സിഗരറ്റിൽ നിന്നുള്ള പുറന്തള്ളപ്പെട്ട വാതകത്തിൽ ബെൻസോയിക് ആസിഡ്, ബെൻസൽ ഡി ഹൈഡ് എന്നിവയുടെ അംശം കണ്ടെത്തി. എന്നാൽ, അതിനേക്കാൾ ഭീകരമായിരുന്നു ബെൻസേന്റെ അളവ്. സാധാരണ വ്യാവസായിക അന്തരീക്ഷത്തിൽ കാണപ്പെടുന്ന ബെൻസേനെക്കാൾ ആയിരം മടങ്ങ് ഉയർന്ന നിലയിലായിരുന്നു ഇത്.

എന്നാൽ, ഇതോടൊപ്പം മറ്റൊരു കാര്യവും അറിയേണ്ടതുണ്ട്. സാധാരണ സിഗരറ്റുകളിലേതിനേക്കാൾ ബെൻസെന്റെ അളവ് 100 മടങ്ങ് വരെ കുറവാണ് ഇ-സിഗരറ്റുകളിൽ എന്നും കണ്ടെത്തി.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here