എംജിയിലെ അക്രമത്തിന് പിന്നില്‍ ക്വട്ടേഷന്‍ സംഘമെന്ന് എസ്എഫ്‌ഐ; ജില്ലാ പ്രസിഡന്റിനെയും യൂണിറ്റ് കമ്മിറ്റി അംഗത്തെയും വെട്ടിയത് പ്രകോപനമില്ലാതെ; പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും സംസ്ഥാന കമ്മിറ്റി

തിരുവനന്തപുരം : എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റിനെയും യൂണിറ്റ് കമ്മിറ്റി അംഗത്തെയും വെട്ടി പരിക്കേല്‍പ്പിച്ചതിന് പിന്നില്‍ ക്വട്ടേഷന്‍ സംഘമെന്ന് എസ്എഫ്‌ഐ സംസ്ഥാന കമ്മിറ്റി. പ്രകോപനം ഇല്ലാതെയാണ് യൂത്ത് കോണ്‍ഗ്രസ് – ഐഎന്‍ടിയുസി ക്വട്ടേഷന്‍ സംഘം മാരകമായി വെട്ടിപ്പരുക്കേല്‍പ്പിച്ചതെന്നും എസ്എഫ്‌ഐ ആരോപിച്ചു.

എസ്എഫ്‌ഐ കോട്ടയം ജില്ല പ്രസിഡന്റ് അരുണ്‍ കെഎം, സര്‍വകലാശാല കാമ്പസ് യൂണിറ്റ് കമ്മിറ്റിയംഗം അച്ചു സദാനന്ദന്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്. എംജി സര്‍വകലാശാല ആസ്ഥാനത്തുവച്ചായിരുന്നു കെഎസ് യു – യൂത്ത് കോണ്‍ഗ്രസ് – ഐഎന്‍ടിയുസി ആക്രമണമെന്നും എസ്എഫ്‌ഐ സംസ്ഥാന കമ്മിറ്റി പറഞ്ഞു.

കണ്ണൂരിലെ കൊലക്കേസിലെ പ്രതിയായ അരുണ്‍ ഗോപന്‍, കെഎസ്‌യു ജില്ലാ പ്രസിഡന്റ് ജോബിന്‍ ജേക്കബ്, കോണ്‍ഗ്രസ് നേതാവ് ജിം അലക്‌സ് എന്നിവരാണ് ക്വട്ടേഷന്‍ സംഘത്തിന്റെ നേതൃത്വം. ബൈക്കിലെത്തി പേപ്പര്‍ സ്‌പ്രേ ഉപയോഗിച്ച ശേഷം വെട്ടിപ്പരിക്കേല്‍പ്പിച്ചു. മാരകമായി പരിക്കേറ്റ ഇരുവരെയും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംഭവത്തില്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തികൊണ്ടുവരണം. പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് ജെയിക് സി തോമസ്, സെക്രട്ടറി എം വിജിന്‍ എന്നിവര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here