തട്ടിക്കൊണ്ടുപോയ നവജാത ശിശുവിനെ കണ്ടെത്തി; വീണ്ടെടുത്തത് വെച്ചൂച്ചിറയില്‍ നിന്ന്; ജീവനക്കാരി ചമഞ്ഞ് കുഞ്ഞിനെ തട്ടിയെടുത്ത സ്ത്രീ പിടിയില്‍

പത്തനംതിട്ട : പത്തനംതിട്ട ജില്ലാ ആശുപത്രിയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ നവജാത ശിശുവിനെ കണ്ടെത്തി. റാന്നി വെച്ചൂച്ചിറയില്‍ നിന്നാണ് കുഞ്ഞിനെ കണ്ടെത്തിയത്. കേസില്‍ വെച്ചൂച്ചിറ സ്വദേശി ലീനയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ലീനയാണ് കുഞ്ഞിനെ ആശുപത്രിയില്‍ നിന്ന് തട്ടിക്കൊണ്ടുപോയത്. കുഞ്ഞിനെ പൊലീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പത്തനംതിട്ട എസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കുഞ്ഞിനെ കണ്ടെത്തിയത്. ആശുപത്രി ജീവനക്കാരി ചമഞ്ഞെത്തിയാണ് ലീന കുഞ്ഞിനെ തട്ടിയെടുത്ത് കടന്നുകളഞ്ഞത്. ആറന്മുള പൊലീസ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News