അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച സുപ്രീംകോടതി ജഡ്ജിമാര്‍ക്കെതിരെ ജസ്റ്റിസ് കര്‍ണന്‍; ജഡ്ജിമാര്‍ക്കെതിരെ അന്വേഷണം നടത്തണമെന്ന് സിബിഐ ഡയറക്ടര്‍ക്ക് കത്ത്

ദില്ലി: തനിക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച സുപ്രീംകോടതി ജഡ്ജിമാര്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് കൊല്‍ക്കത്ത ഹൈക്കോടതി ജസ്റ്റിസ് കര്‍ണന്‍ സിബിഐ ഡയറക്ടര്‍ക്ക് കത്തയച്ചു. ഏഴു ജഡ്ജിമാര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് കര്‍ണന്റെ ഉത്തരവ്.

ദില്ലിയിലെ സിബിഐ കോടതി മുമ്പാകെയാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടത്. അറസ്റ്റ് വാറണ്ട് പുറപ്പെടുവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്തഗിക്കെതിരെയും കര്‍ണന്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്നലെയാണ് ജസ്റ്റിസ് കര്‍ണനെതിരെ സുപ്രീംകോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. കോടതിയലക്ഷ്യ കേസില്‍ സുപ്രീംകോടതിയില്‍ നേരിട്ട് ഹാജരാകാത്തതിനാലാണ് നടപടി. രാജ്യത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ജഡ്ജിക്കെതിരെ സുപ്രീംകോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുന്നത്.

മുന്‍ സുപ്രീംകോടതി ജഡ്ജിമാര്‍ക്കെതിരെയും മദ്രാസ് ഹൈക്കോടതി ജഡ്ജിക്കെതിരെയും ആരോപണങ്ങള്‍ ഉന്നയിച്ചതിനെതിരെയാണ് കര്‍ണനെതിരെ കോടതിയലക്ഷ്യ നടപടി. കര്‍ണന്റെ ജുഡീഷ്യല്‍ അധികാരങ്ങളും കോടതി റദ്ദാക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel