നവനീതി പ്രസാദ് സിംഗ് പുതിയ ഹൈക്കോടതി ചീഫ് ജസ്റ്റിസ്; തോട്ടത്തില്‍ രാധാകൃഷ്ണന്‍ ഛത്തീസ്ഗഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ്

കൊച്ചി: കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി ജസ്റ്റിസ് നവനീതി പ്രസാദ് സിംഗിനെ നിയമിച്ചു. നിലവില്‍ പട്‌ന ഹൈക്കോടതി ജഡ്ജിയാണ് നവനീതി പ്രസാദ്. ജസ്റ്റിസ് തോട്ടത്തില്‍ ബി രാധാകൃഷ്ണനെ ഛത്തീസ്ഗഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസായും നിയമിച്ചു.

മധ്യപ്രദേശ് ഹൈക്കോടതിയിലെ ജസ്റ്റിസ് രാജേന്ദ്രമേനോനാണ് പട്‌ന ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസ്. പട്‌ന ഹൈക്കോടതിയിലെ ജസ്റ്റിസ് ഹേമന്ത് ഗുപ്തയെ മധ്യപ്രദേശ് ചീഫ് ജസ്റ്റിസായും ജാര്‍ഖണ്ഡ് ഹൈക്കോടതിയിലെ ജസ്റ്റിസ് പ്രദീപ്കുമാര്‍ മൊഹന്തിയെ ജാര്‍ഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസായും നിയമിച്ചു.

രാഷ്ട്രപതി പ്രണബ് മുഖര്‍ജി നിയമനങ്ങള്‍ക്ക് അംഗീകാരം നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News