അഞ്ചില്‍ രണ്ടിടത്ത് ബിജെപിക്ക് മുന്‍തൂക്കം; യുപിയില്‍ ബിജെപി കേവല ഭൂരിപക്ഷം കടന്നു; പഞ്ചാബിലും ഗോവയിലും കോണ്‍ഗ്രസ്; മണിപ്പൂരില്‍ കോണ്‍ഗ്രസിനും പ്രാദേശിക പാര്‍ട്ടികള്‍ക്കും മുന്നേറ്റം

ദില്ലി: അഞ്ചു സംസ്ഥാനങ്ങളിലേക്കു നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. അഞ്ചില്‍ രണ്ടിടത്ത് ബിജെപി മുന്നേറുന്നു. ഉത്തര്‍പ്രദേശില്‍ ബിജെപി വലിയ രീതിയിലുള്ള മുന്നേറ്റമാണ് നടത്തുന്നത്. ഉത്തരാഖണ്ഡിലും ബിജെപി മുന്നേറ്റമാണ് ദൃശ്യമാകുന്നത്. അതേസമയം, പഞ്ചാബും ഗോവയും കോണ്‍ഗ്രസ് തിരിച്ചുപിടിച്ചു. മണിപ്പൂരില്‍ കോണ്‍ഗ്രസും പ്രാദേശിക പാര്‍ട്ടികളും ഒരുപോലെ നേട്ടം കൊയ്യുകയാണ്.

ഉത്തര്‍പ്രദേശില്‍ ബിജെപി ലീഡ് 200 കടന്നു. എസ്പി കോണ്‍ഗ്രസ് സഖ്യം ഏറെ പിന്നോക്കം പോയി. സഖ്യം ഫലം കണ്ടില്ലെന്നാണ് ഫലസൂചനകള്‍ വ്യക്തമാക്കുന്നത്. പഞ്ചാബില്‍ കോണ്‍ഗ്രസ് വലിയ ഒറ്റക്കക്ഷിയാകുമെന്നാണ് ഇതുവരെയുള്ള സൂചനകള്‍ വ്യക്തമാക്കുന്നത്. ആം ആദ്മി പാര്‍ട്ടി അധികാരം നേടുമെന്നു എക്‌സിറ്റ്‌പോളുകള്‍ പ്രവചിച്ചിരുന്നെങ്കിലും എഎപി കോണ്‍ഗ്രസിനു പിന്നിലാണ്. മണിപ്പൂരിലെ ഫലങ്ങള്‍ പുറത്തുവന്നപ്പോള്‍ കോണ്‍ഗ്രസും പ്രാദേശിക പാര്‍ട്ടികളുമാണ് മുന്നേറ്റം കൊയ്യുന്നത്. ബിജെപി ഇവിടെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

അഞ്ചു സംസ്ഥാനങ്ങളിലെ 157 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണല്‍ നടക്കുന്നത്. കനത്ത സുരക്ഷയിലാണ് വോട്ടെണ്ണല്‍. വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ക്ക് സമീപത്ത് പതിനായിരക്കണക്കിന് കേന്ദ്രസേനാംഗങ്ങളെ വിന്യസിച്ചിട്ടുണ്ട്.

യുപിയില്‍ ബിജെപി ഒന്നാംകക്ഷിയാവുന്ന തുക്കുസഭ വരുമെന്നാണ് എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍. ഗോവയില്‍ ബിജെപി ഭരണം നിലനിര്‍ത്തുമെന്നും ഉത്തരാഖണ്ഡ്, പഞ്ചാബ്, മണിപ്പൂര്‍ എന്നിവിടങ്ങളില്‍ നിലവിലെ ഭരണം അട്ടിമറിയുമെന്നും എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News