മിഷേല്‍ ഷാജിയുടെ മരണം കൊലപാതകമോ? സംഭവദിവസം രണ്ടുപേര്‍ ബൈക്കില്‍ പിന്തുടര്‍ന്നു; മിഷേലിനെ വഴിയില്‍ തടഞ്ഞുനിര്‍ത്തി അസഭ്യം പറഞ്ഞ യുവാവിനെ അന്വേഷിച്ച് പൊലീസ്

കൊച്ചി: കൊച്ചിക്കായലില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ വിദ്യാര്‍ഥിനിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ബന്ധുക്കള്‍. ഇലഞ്ഞി പെരിയപ്പുറം സ്വദേശിനിയും പാലാരിവട്ടത്തെ സ്വകാര്യസ്ഥാപനത്തിലെ സിഎ വിദ്യാര്‍ഥിനിയുമായ മിഷേല്‍ ഷാജിയുടെ മരണം കൊലപാതകമാണെന്നാണ് ആരോപണം.

മിഷേലിനെ മരിച്ചനിലയില്‍ കണ്ടെത്തിയതിന്റെ തലേന്ന് രണ്ടു യുവാക്കള്‍ പെണ്‍കുട്ടിയെ പിന്തുടരുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. മാത്രമല്ല, മരണത്തിന് ഒരാഴ്ച മുന്‍പ് ഒരു യുവാവ് മിഷേലിനെ വഴിയില്‍ തടഞ്ഞുനിര്‍ത്തി അസഭ്യം പറഞ്ഞതായും വിവരങ്ങളുണ്ട്.

ഒരു യുവാവ് തന്നെ ശല്യം ചെയ്യുന്നതായി പെണ്‍കുട്ടി സുഹൃത്തുക്കളോടു പറഞ്ഞിരുന്നു. മരണത്തിന് ഒരാഴ്ച മുന്‍പ് കലൂര്‍ പള്ളിക്കു സമീപം മറ്റൊരു യുവാവ് വഴിയില്‍ തടഞ്ഞുനിര്‍ത്തി മോശമായി സംസാരിക്കുകയും ചെയ്തിരുന്നു. ഇക്കാര്യവും മിഷേല്‍ സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. കാണാതായ ദിവസം കലൂര്‍ പള്ളിയില്‍ പോയ പെണ്‍കുട്ടിയെ രണ്ട് യുവാക്കള്‍ നിരീക്ഷിക്കുന്നതും പിന്തുടരാന്‍ ശ്രമിക്കുന്നതുമായ ദൃശ്യങ്ങളാണ് ലഭിച്ചിരിക്കുന്നത്. ഈ യുവാക്കളെ കണ്ടെത്തിയാല്‍ സംഭവത്തിന് പിന്നിലെ ദുരൂഹത അഴിയുമെന്നാണ് ബന്ധുക്കളുടെ നിഗമനം.

കച്ചേരിപ്പടിയിലെ ഹോസ്റ്റലില്‍ താമസിക്കുന്ന മിഷേലിനെ കഴിഞ്ഞ അഞ്ചിനാണ് കാണാതായത്. തുടര്‍ന്ന് ബന്ധുക്കള്‍ സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും ചെയ്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കായലില്‍ മരിച്ചനിലയില്‍ മിഷേലിനെ കണ്ടെത്തിയത്.

അതേസമയം, യുവാവിന്റെ ശല്യം സഹിക്കാന്‍ കഴിയാതെ പെണ്‍കുട്ടി ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസിന്റെ നിഗമനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News