യുപിയിലും ഉത്തരാഖണ്ഡിലും ഭരണം ഉറപ്പിച്ച് ബിജെപി; പഞ്ചാബ് കോൺഗ്രസ് തിരിച്ചുപിടിച്ചു; ഗോവയിലും മണിപ്പൂരിലും മാറിമറിഞ്ഞ് ഫലം; മണിപ്പൂരിൽ ഇറോം ശർമിള തോറ്റു

ദില്ലി: അഞ്ചു സംസ്ഥാനങ്ങളിലേക്കു നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ യുപിയിലും ഉത്തരാഖണ്ഡിലും ബിജെപി ഭരണം ഉറപ്പിച്ചു. ഒരിടത്ത് കോൺഗ്രസും ഭരണം ഉറപ്പിച്ചു. പഞ്ചാബിലാണ് കോൺഗ്രസ് ഭരണം ഉറപ്പിച്ചിരിക്കുന്നത്. മറ്റു രണ്ടിടങ്ങളിൽ ഫലം മാറിമറിഞ്ഞു കൊണ്ടിരിക്കുകയാണ്. മണിപ്പൂരിലും ഗോവയിലുമാണ് ഫലം മാറിമറിഞ്ഞു കൊണ്ടിരിക്കുന്നത്. എല്ലാ സീറ്റുകളിലെയും ലീഡ് നില വന്നതിനു ശേഷം ഒരു സീറ്റിന്റെ വ്യത്യാസത്തിലാണ് ഫലം മാറിക്കൊണ്ടിരിക്കുന്നത്. നിലവിലെ സൂചനകൾ പ്രകാരം ഗോവയിലും മണിപ്പൂരിലും കോൺഗ്രസ് തന്നെ ഭരണം പിടിക്കുമെന്നാണ് നിഗമനം.

യുപിയിൽ 296 സീറ്റിന്റെ മികച്ച ഭൂരിപക്ഷത്തിലാണ് ബിജെപി ഭരണത്തിലേറുന്നത്. നിലവിലെ ഭരണകക്ഷിയായ എസ്പി 54 സീറ്റിലും ബിഎസ് പി 20 സീറ്റിലും കോൺഗ്രസ് 17 സീറ്റിലും മറ്റുള്ളവർ 9 സീറ്റിലും മുന്നിലാണ്. യുപിയിൽ അമേഠിയിലും റായ്ബറേലിയിലും കോൺഗ്രസ് പിന്നിലാണ്. എസ്പിയും കോൺഗ്രസും സഖ്യത്തിലാണിവിടെ. കഴിഞ്ഞ തവണ 224 സീറ്റുണ്ടായിരുന്ന എസ്പിയാണ് 54 സീറ്റിലേക്ക് ചുരുങ്ങിയത്. 2012-ൽ ബിജെപിയുടെ കക്ഷിനില 47 സീറ്റ് ആയിരുന്നു.

പഞ്ചാബിൽ കോൺഗ്രസ് 70 സീറ്റിൽ അധികം നേടി ഭരണം ഉറപ്പിച്ചു. ഒരിടവേളയ്ക്കു ശേഷമാണ് ബിജെപിയിൽ നിന്ന് കോൺഗ്രസ് പഞ്ചാബിൽ ഭരണം തിരിച്ചുപിടിക്കുന്നത്. നിലവിലെ ഭരണകക്ഷിയായ ശിരോമണി അകാലിദൾ-ബിജെപി സഖ്യം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഈ തെരഞ്ഞെടുപ്പിൽ അകാലിദൾ-ബിജെപി സഖ്യമാണ് മത്സരിച്ചത്. ഇവിടെ ആം ആദ്മി പാർട്ടിയാണ് രണ്ടാം സ്ഥാനത്ത്. എഎപിക്ക് 22 സീറ്റിൽ ലീഡുണ്ട്.

ഉത്തരാഖണ്ഡിൽ 57 സീറ്റിൽ മുന്നിലെത്തി ബിജെപി ഭരണമുറപ്പിച്ചു. 15 സീറ്റിൽ കോൺഗ്രസും നാല് സീറ്റിൽ മറ്റുള്ളവരും മുന്നിട്ടു നിൽക്കുന്നു. ഗോവയിൽ കോൺഗ്രസിനാണ് നേരിയ മുന്നേറ്റം. കോൺഗ്രസ് 8. ബിജെപി 7 എംജിപി രണ്ട്, മറ്റുള്ളവർ അഞ്ച് എന്നിങ്ങനെയാണ് ലീഡ് നില.

മണിപ്പൂരിൽ 16 സീറ്റിൽ ബിജെപി മുന്നിലാണ്. കോൺഗ്രസ് 12 സീറ്റിലും എൻപിഎഫ് 2 സീറ്റിലും മറ്റുള്ളവർ 4 സീറ്റിലും മുന്നിലാണ്. അതേസമയം മണിപ്പുരിന്റെ സമര നായിക ഇറോം ഷർമ്മിള പരാജയപ്പെട്ടു. ഇറോമിനു ആകെ 51 വോട്ട് മാത്രമാണ് ലഭിച്ചത്.

മൊത്തം 690 മണ്ഡലത്തിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. യുപി-403, പഞ്ചാബ്-117, ഉത്തരാഖണ്ഡ്-70, മണിപ്പുർ-60, ഗോവ-40.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News