ബിജെപി ഉത്തരപ്രദേശം പിടിക്കുന്നത് 14 വർഷങ്ങൾക്കു ശേഷം; സീറ്റുകളുടെ എണ്ണത്തിലെ വർധന ആറിരട്ടിയോളം; എസ്പിയിലെ ഭിന്നതയും ജാതി രാഷ്ട്രീയവും വിനയായി

ദില്ലി: ബിജെപി ഉത്തർപ്രദേശിൽ ഭരണം പിടിക്കുന്നത് 14 വർഷങ്ങൾക്കു ശേഷം ആദ്യമായി. 2002-ലാണ് അവസാനമായി ബിജെപി ഉത്തർപ്രദേശ് ഭരിച്ചത്. നാലിൽ മൂന്നു ഭൂരിപക്ഷവുമായിട്ടാണ് ബിജെപി യുപിയിൽ അധികാരത്തിലേക്ക് എത്തുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ നിന്ന് 2017-ലേക്ക് എത്തുമ്പോൾ ആറിരട്ടിയോളമാണ് സീറ്റ് വർധനവുണ്ടായത്. എസ്പി-കോൺഗ്രസ് സഖ്യം നിലം തൊട്ടില്ല എന്നത് ശ്രദ്ധിക്കപ്പെടേണ്ട കാര്യമാണ്.

ആകെയുള്ള 403 സീറ്റിൽ 300-ൽ അധികം സീറ്റുകളിലും ബിജെപി മുന്നേറ്റമാണ്. 47 സീറ്റാണ് 2012-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്കുണ്ടായിരുന്നത്. നിലവിലെ ഭരണകക്ഷിയായ സമാജ്‌വാദി പാർടിക്ക് കനത്ത തിരിച്ചടിയേറ്റു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് 252 സീറ്റുണ്ടായിരുന്ന എസ്പിയാണ് ഇത്തവണ സഖ്യമായി മത്സരിച്ചിട്ടും 60 സീറ്റുകളിലേക്ക് ഒതുങ്ങിപ്പോയത്. കോൺഗ്രസുമായി സഖ്യമുണ്ടാക്കിയിട്ടും മുന്നേറ്റമുണ്ടാക്കാൻ എസ്പിക്കായില്ല.

എസ്പി-കോൺഗ്രസ് സഖ്യം 63 സീറ്റിലേക്ക് ചുരുങ്ങി. മായാവതിയുടെ ബിഎസ്പിക്കും കാര്യമായ നേട്ടമില്ല.29 സീറ്റിലാണ് ലീഡ് ചെയ്യുന്നത്.80 സീറ്റിൽ നിന്ന് ബിഎസ്പി 28ലേക്ക് ചുരുങ്ങി. ഇവിടെ മറ്റുള്ളവർ 11 സീറ്റിലും മുന്നിലാണ്. കോൺഗ്രസിന്റെ പ്രതാപം യുപിയിൽ പാടെ മങ്ങിയെന്ന് കരുതാം. ഇന്ദിരാഗാന്ധിയുടെ കാലം മുതൽ കോൺഗ്രസിന്റെ കുത്തക സീറ്റുകളായിരുന്ന റായ്ബറേലിയിലും അമേത്തിയിലും കോൺഗ്രസ് പിന്നിലാണ്.

അയോധ്യ വിഷയം കൊടുമ്പിരിക്കൊണ്ട കാലത്തിനു ശേഷം ഇത്രയും വലിയ ഒരു നേട്ടം ബിജെപി കൊയ്യുന്നത് ഇതാദ്യമാണ്. അയോധ്യ വിഷയം കൊടുമ്പിരിക്കൊണ്ട അന്ന് ബിഎസ്പിയും ബിജെപിയും സഖ്യമായാണ് മത്സരിച്ചത്. അതിനു ശേഷം ഉത്തർപ്രദേശിൽ ബിജെപിക്ക് പച്ചതൊടാനായിരുന്നില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News