അമൃത്‌സർ: ബിജെപിയെ നിലംപരിശാക്കി പഞ്ചാബിൽ പത്തുവർഷത്തിനു ശേഷം കോൺഗ്രസ് ഭരണം തിരിച്ചുപിടിച്ചു. വാശിയേറിയ ത്രികോണ മത്സരത്തിനു സാക്ഷ്യം വഹിച്ച പഞ്ചാബിൽ ഭരണസഖ്യമായ അകാലിദളിനു വൻ തിരിച്ചടിയേറ്റു. ബിജെപിയുമായി സഖ്യം ചേർന്നു മത്സരിച്ചപ്പോൾ പഞ്ചാബിൽ ബിജെപി-ശിരോമണി അകാലിദൾ സഖ്യം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. വിജയം പിടിച്ചടക്കുമെന്നു തോന്നിച്ച ആം ആദ്മി പാർട്ടി രണ്ടാം സ്ഥാനത്ത് ഒതുങ്ങി.
എക്‌സിറ്റ് പോൾ ഫലങ്ങളിൽ കോൺഗ്രസിനു ആം ആദ്മി കനത്ത വെല്ലുവിളിയാകുമെന്നായിരുന്നു പ്രവചനം. എന്നാൽ, കാര്യമായ വെല്ലുവിളി ഉയർത്താതെ തന്നെ ഇവിടെ ആപ്പ് രണ്ടാം സ്ഥാനത്ത് ഒതുങ്ങി. ഫലം പുറത്തുവന്നു തുടങ്ങിയപ്പോൾ മുതൽ കോൺഗ്രസ് ലീഡായിരുന്നു പഞ്ചാബിൽ.
കടുത്ത ഭരണവിരുദ്ധ വികാരം അലയടിച്ച തെരഞ്ഞെടുപ്പിൽ ബിജെപി-അകാലിദൾ സഖ്യം തൂത്തെറിയപെടുകയായിരുന്നു. മയക്കുമരുന്ന്, അഴിമതി ആരോപണങ്ങളാണ് പഞ്ചാബിൽ അധികാരത്തിലുള്ള ബിജെപി-അകാലിദൾ സഖ്യത്തിന് പ്രതികൂലമായതെന്നാണ് വിലയിരുത്തൽ. പഞ്ചാബിൽ തെരഞ്ഞെടുപ്പ് നടന്ന 117 സീറ്റുകളിൽ 62-71 വരെ സീറ്റുകൾ നേടി കോൺഗ്രസ് അധികാരത്തിലെത്തുമെന്നായിരുന്നു പ്രധാന എക്‌സിറ്റ് പോൾ ഫലങ്ങൾ സൂചിപ്പിച്ചത്.
ആം ആദ്മി പാർട്ടിയും പഞ്ചാബിൽ കൃത്യമായ ഇടം കണ്ടെത്തിയതാണ് തെരഞ്ഞെടുപ്പിന്റെ പ്രത്യേകത. 20-22 സീറ്റുകൾ ലീഡ് നേടി ആം ആദ്മി പാർടി പഞ്ചാബിൽ രണ്ടാമത്തെ വലിയ ഒറ്റകക്ഷിായകാനുള്ള തയ്യാറെടുപ്പിലാണ്. ജയിച്ചാൽ ദേശീയ തലത്തിൽ കോൺഗ്രസിന് പിടിച്ചുനിൽക്കാൻ വലിയ സഹായകമാകും പഞ്ചാബ്. ആകെ 117 സീറ്റുകളാണ് പഞ്ചാബ് നിയമസഭയിലുള്ളത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here