നാലിടത്തു ബിജെപി ഭരിക്കുമെന്നു അമിത് ഷാ; ഗോവയും മണിപ്പൂരും കൂടി ബിജെപി ഭരിക്കുമെന്നും അമിത് ഷാ; യുപിയിലേതും ഉത്തരാഖണ്ഡിലേതും മികച്ച വിജയമെന്നും ഷാ

ദില്ലി: തെരഞ്ഞെടുപ്പ് നടന്ന അഞ്ചു സംസ്ഥാനങ്ങളിൽ നാലിടത്തു ബിജെപി ഭരിക്കുമെന്നു ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ. യുപിയും ഉത്തരാഖണ്ഡും ഞങ്ങൾ വിജയിച്ചു. ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന ഗോവയും മണിപ്പൂരും കൂടി തങ്ങൾ അധികാരം നേടുമെന്നും അമിത് ഷാ പറഞ്ഞു. സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് വിജയത്തോട് അനുബന്ധിച്ച് മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. മികച്ച പ്രതീക്ഷ നൽകുന്ന വിജയമാണിതെന്നും അമിത് ഷാ.

ഏറെ സന്തോഷം പകരുന്ന വിജയമാണിത്. പാർട്ടി പ്രവർത്തകരുടേതും പാർട്ടിയുടേതുമാണ് വിജയം. ഇത് മുന്നോട്ടുള്ള യാത്രയ്ക്ക് ഏറെ ധൈര്യം പകരുന്നു. ഉത്തർപ്രദേശിലും ഉത്തരാഖണ്ഡിലും ഒരു പാർട്ടി നേടുന്ന ഏറ്റവും വലിയ തെരഞ്ഞെടുപ്പ് വിജയമാണിത്. ദേശീയ രാഷ്ട്രീയത്തിലെ ജാതി രാഷ്ട്രീയവും വർണ രാഷ്ട്രീയവും ബിജെപി അധികാരത്തിലെത്തുന്നതോടെ അവസാനിപ്പിക്കുമെന്നും അമിത് ഷാ പറഞ്ഞു. പാർട്ടിയുടെ വികസന നയത്തിനുള്ള അംഗീകാരമാണെന്നും ഷാ വ്യക്തമാക്കി.

ഉത്തർപ്രദേശിൽ നാലിൽ മൂന്നു ഭൂരിപക്ഷ നേടിയാണ് ബിജെപി അധികാരത്തിൽ പ്രവേശിക്കുന്നത്. ആകെയുള്ള 403 സീറ്റുകളിൽ 320 സീറ്റുകൾ ബിജെപി നേടിയിട്ടുണ്ട്. ബിജെപി ഉത്തർപ്രദേശിൽ ഭരണം പിടിക്കുന്നത് 14 വർഷങ്ങൾക്കു ശേഷം ആദ്യമായിട്ടാണ്. 2002-ലാണ് അവസാനമായി ബിജെപി ഉത്തർപ്രദേശ് ഭരിച്ചത്. നാലിൽ മൂന്നു ഭൂരിപക്ഷവുമായിട്ടാണ് ബിജെപി യുപിയിൽ അധികാരത്തിലേക്ക് എത്തുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ നിന്ന് 2017-ലേക്ക് എത്തുമ്പോൾ ആറിരട്ടിയോളമാണ് സീറ്റ് വർധനവുണ്ടായത്. എസ്പി-കോൺഗ്രസ് സഖ്യം നിലം തൊട്ടില്ല എന്നത് ശ്രദ്ധിക്കപ്പെടേണ്ട കാര്യമാണ്.

ആകെയുള്ള 403 സീറ്റിൽ 300-ൽ അധികം സീറ്റുകളിലും ബിജെപി മുന്നേറി. 47 സീറ്റാണ് 2012-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്കുണ്ടായിരുന്നത്. നിലവിലെ ഭരണകക്ഷിയായ സമാജ്‌വാദി പാർടിക്ക് കനത്ത തിരിച്ചടിയേറ്റു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് 252 സീറ്റുണ്ടായിരുന്ന എസ്പിയാണ് ഇത്തവണ സഖ്യമായി മത്സരിച്ചിട്ടും 70 സീറ്റിനപ്പുറം പോകാൻ അവർക്കായില്ല. കോൺഗ്രസുമായി സഖ്യമുണ്ടാക്കിയിട്ടും മുന്നേറ്റമുണ്ടാക്കാൻ എസ്പിക്കായില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News