എസ്‌ഐബിയുടെ അവകാശ ഓഹരികളുടെ വില്‍പ്പന ചൊവ്വാഴ്ച വരെ; ഇതുവരെ അപേക്ഷ ലഭിച്ചത് 45 ശതമാനം ഓഹരികള്‍ക്ക്; 630 കോടി രൂപയുടെ ധനസമാഹരണം ലക്ഷ്യം

കൊച്ചി : സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ അവകാശ ഓഹരികളുടെ വില്‍പ്പന ചൊവ്വാഴ്ച അവസാനിക്കും. ഇതുവരെ 45 ശതമാനം ഓഹരികള്‍ക്ക് അപേക്ഷ ലഭിച്ചുവെന്നാണ് സൂചന. അധിക മൂലധന സമാഹരണം ലക്ഷ്യമിട്ടാണ് എസ്‌ഐബി ഓഹരി വില്‍പ്പന നടത്തുന്നത്. ഇതുവഴി മൊത്തം 630 കോടി രൂപ സമാഹരിക്കുകയാണ് മാനേജ്‌മെന്റിന്റെ ലക്ഷ്യം.

ഫെബ്രുവരി 28നാണ് ഓഹരി വില്‍പ്പന ആരംഭിച്ചത്. ഓഹരികള്‍ക്കുള്ള കൂടുതല്‍ അപേക്ഷകള്‍ അടുത്ത രണ്ട് പ്രവര്‍ത്തി ദിവസങ്ങളിലായി ലഭിക്കുമെന്നാണ് പ്രതീക്ഷ. നിലവിലുള്ള ഓഹരി ഉടമകള്‍ക്ക് 1:3 അനുപാതത്തിലാണ് അവകാശ ഓഹരി നല്‍കുന്നത്. മൂന്ന് ഓഹരികള്‍ കൈവശമുള്ളവര്‍ക്ക് ഒരു ഓഹരി വാങ്ങാന്‍ അവകാശമുണ്ട്. ഒരു രൂപ മുഖവിലയുള്ള ഓഹരികള്‍ 13 രൂപ പ്രീമിയമടക്കം 14 രൂപയ്ക്കാണ് ഓഹരി വില്‍പ്പന നടത്തുന്നത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here