തെരഞ്ഞെടുപ്പ് ഫലം ആപത് സൂചനയെന്ന് വിഎസ്; ബിജെപി വിജയം വര്‍ഗീയ കാര്‍ഡിറക്കി നേടിയത്; ഇടത് മത നിരപേക്ഷ പ്രസ്ഥാനങ്ങള്‍ യോജിപ്പ് വിപുലപ്പെടുത്തണമെന്നും വിഎസ്

തിരുവനന്തപുരം : അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ രാജ്യത്തിന് കൂടുതല്‍ ആപല്‍ സൂചന നല്‍കുന്നതാണെന്ന് ഭരണ പരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വിഎസ് അച്യുതാനന്ദന്‍. മതനിരപേക്ഷ വോട്ടുകള്‍ ഭിന്നിപ്പിച്ചും വര്‍ഗീയ കാര്‍ഡിറക്കിയും കേന്ദ്ര ഭരണത്തിന്റെ സൗകര്യങ്ങളും സംവിധാനങ്ങളും ദുരുപയോഗം ചെയ്തുമാണ് ബിജെപി വലിയ വിജയം നേടിയതെന്നും വിഎസ് പറഞ്ഞു.

നോട്ട് നിരോധനമടക്കമുള്ള മോദിയുടെ ജനവിരുദ്ധ നടപടികള്‍ക്കുള്ള അംഗീകാരമായി ഇതിനെ കാണേണ്ടതില്ല. രാജ്യസഭയിലും ബിജെപിക്ക് മേല്‍ക്കൈ കിട്ടുന്നതോടെ മോദി സര്‍ക്കാര്‍ ഏകാധിപത്യ ഫാസിസ്റ്റ് നടപടികള്‍ ശക്തിപ്പെടുത്തും എന്നതിലേക്കാണ് ഫലം വിരല്‍ ചൂണ്ടുന്നത്. ഇത് നേരിടാന്‍ ഇടത് മതനിരപേക്ഷ പ്രസ്ഥാനങ്ങളുടെ യോജിപ്പ് വിപുലപ്പെടുത്തണമെന്നും വിഎസ് പ്രസ്താവനയില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News